Image

സഭയിലെ എല്ലാ ആരോപണ വിധേയരെപറ്റിയും സ്വതന്ത്ര അന്വേഷണം വേണം. ഇനി നാറ്റക്കേസ് പറ്റില്ല

Published on 05 March, 2017
സഭയിലെ എല്ലാ ആരോപണ വിധേയരെപറ്റിയും സ്വതന്ത്ര അന്വേഷണം വേണം. ഇനി നാറ്റക്കേസ് പറ്റില്ല
റോബിന്‍ വടക്കുംചേരിയെ കുറെ തെറി പറഞ്ഞു സാമൂഹിക മാധ്യമങ്ങള്‍ മിണ്ടാതാവും. സഭ ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടു പോകും.
മറിയക്കുട്ടി കേസ് മുതല്‍ ഓരോന്നും പഹിപ്പിക്കുന്നതതാണു്. അതു മതിയോ? 

 റോബിന്മാര്‍ ഇനിയും ഉണ്ടാകും. സഭയെ നാറ്റിക്കുകയും ക്രിസ്തുവിന്റെ വിലാപ്പുറത്തു വീണ്ടും കുത്തുകയും ചെയ്ത് അവര്‍ വീണ്ടും വരും. ഇപ്പോള്‍ തന്നെ സഭയില്‍ എത്ര പീഡക വീരന്മാരുണ്ടെന്നു ആര്‍ക്കറിയാം?

ഇങ്ങനെ പോയാല്‍ മതിയോ? ഇതിനൊരു ശാശ്വത പരിഹാരം വേണ്ടേ? ബിഷപ്പുമാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. അധികാരവും പണവും മതി അവര്‍ക്ക്. 

മാതമല്ല, അച്ചന്‍ മൂത്താണല്ലോ ബിഷപ്പായത്. അപ്പോള്‍ പിന്നെ എത്ര കണ്ട് ധാര്‍മ്മികത പ്രതീക്ഷിക്കാം?
മേജര്‍ ആര്‍ച്ച് ബിഷപ് ശക്തമായ ഒരു നിലപാട് എടുക്കുന്നതു പോലും കണ്ടില്ല. നേരെ മറിച്ച് റോബിന്റെ വീട്ടുകാരുടെതെന്ന പേരില്‍ ഫേസ്ബുക്കില്‍ കണ്ട പോസ്റ്റ് അഭിനദിക്കാനും തോന്നി. 'മേല്പറഞ്ഞ പ്രതി ഞങ്ങളുടെ അനുജനാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കണം. ആ കുട്ടിയേ ഞങ്ങള്‍ വളര്‍ത്തും.'

അതെ അങ്ങനെ വേണം.അതാണു മാന്യത.

ആരോപണ വിധേയന്മാര്‍ ഇപ്പോഴും സഭയില്‍ വിലസുന്നുണ്ട്. ബിഷപ്പുമാര്‍ അവര്‍ക്ക് ഓത്താശ ചെയ്യുന്നുമുണ്ട്. അതിനാല്‍ എന്തെങ്കിലും ആരോപണം ഉണ്ടായിട്ടുള്ള വൈദികരെപറ്റിയും കന്യാസ്ത്രികളെപറ്റിയും സ്വതന്ത്രമായ അന്വേഷണം വേണം. സഭാകാര്യങ്ങളെല്ലാം ഞങ്ങള്‍ നോക്കാം എന്ന സഭാധികാരികളുടെ മനസിലിരിപ്പ് നടക്കരുത്. 

അത്മായരും ആത്മീയത നിറഞ്ഞ വൈദികരും ചേര്‍ന്ന സമിതി ഇതിനായി ഉടന്‍ ഉണ്ടാക്കണം.
ഇതൊരു സ്ഥിരം സമിതി ആയാലും നന്ന്
നിങ്ങളുടെ അഭിയപ്രായങ്ങള്‍ എഴുതുക
Join WhatsApp News
nattam 2017-03-05 13:50:26
who is going to put a bell in the neck of the cat. This will continue  as there are people(head of the priests) who are helping them to get out of all these nasty things. I am sure this  Fr. Robin will come out with out any punishment as there are so many people outside to spend money for this type of nasty fathers/nuns.
സണ്ണി 2017-03-05 14:46:28
സഭയിൽ ഇതൊന്നും പുത്തരിയല്ലാ... അച്ചന്മാരെ പെണ്ണുകെട്ടിക്കാത്തിടത്തോളം കാലം ഇതു നടക്കും!!! വില്ലന്മാരിൽ വില്ലന്മാരാണ് അച്ചനാവാൻ പോണവർ. ഈ സുഖം മുന്നേ കണ്ടിട്ടായിരിക്കും അവർ അച്ചനാവാൻ തീരുമാനിച്ചതുതന്നേ. ദൈവവിളി ഒക്കെ ഒരു കഥയല്ലേ...
കീലേരി ഗോപാലന്‍ 2017-03-06 17:30:18
ഈ രോഗം മലയാളികളില്‍ സംക്രമിക്കുന്ന ഒരവസ്ഥയാണ്. സഭയിലുള്ളവര്‍ മാത്രമാണോ നാറ്റിക്കുന്നത്? കേരളത്തിലെ ഒരാശ്രമത്തില്‍ നടന്ന സംഭവങ്ങള്‍ പുസ്തകമായി അവിടുത്തെ അന്തേവാസി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെപ്പറ്റി അന്വേഷിക്കാതെ പരാതിക്കാരിക്കെതിരെ കേസ്സെടുക്കണമെന്ന് മുദ്രാവാക്യം വിളിച്ചവരാണ് പഴയ സഖാവ് ഉള്‍പ്പടെയുള്ള മലയാളികള്‍. പ്രതി അന്യമതസ്ഥാനാണെങ്കില്‍ നമ്മള്‍ സന്തുഷ്‌ടരാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക