Image

നാറ്റോ സൈനീകര്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം: ഒബാമ മാപ്പ്‌ പറഞ്ഞു

Published on 23 February, 2012
നാറ്റോ സൈനീകര്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം: ഒബാമ മാപ്പ്‌ പറഞ്ഞു
വാഷിംഗ്‌ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നാറ്റോ സൈനീകര്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ മാപ്പു പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ നാറ്റോ സൈനിക ആസ്‌ഥാനത്തു വെച്ചാണ്‌ സംഭവം. അഫ്‌ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിക്കയച്ച കത്തിലാണ്‌ നാറ്റോ സൈനികരുടെ നടപടിയില്‍ കര്‍സായിയോടും അഫ്‌ഗാന്‍ ജനതയോടും മാപ്പു ചോദിക്കുന്നുവെന്ന്‌ ഒബാമ അറിയിച്ചത്‌.

ഖുറാന്‍ കത്തിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ കഴിഞ്ഞ ദിവസം അഫ്‌ഗാനില്‍ ഏഴു പേര്‍ മരിച്ചിരുന്നു. അഫ്‌ഗാനിലെ ബാഗ്രാം വ്യോമസേനാ താവളത്തില്‍ നിന്ന്‌ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ ശേഖരിക്കുന്നതിനിടെ അഫ്‌ഗാന്‍ തൊഴിലാളികളാണ്‌ ഖുറാന്‍ പകര്‍പ്പുകള്‍ അഗ്നിക്കിരയാക്കിയതിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്‌ടെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഒബാമ ഉറപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക