Image

ഒരു വൈദികന്‍ കാണിച്ച തെമ്മാടിത്തരത്തിന് എല്ലാ വൈദികരോയും കുറ്റവാളികളാക്കരുത്

മോന്‍സികൊടുമണ്‍ Published on 06 March, 2017
ഒരു വൈദികന്‍ കാണിച്ച തെമ്മാടിത്തരത്തിന് എല്ലാ വൈദികരോയും കുറ്റവാളികളാക്കരുത്
ഒരുത്തന്‍ പാപ കര്‍മ്മം ചെയ്തീടില്‍, അതിന്‍ പരിണിത ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെയും തട്ടും എന്ന് ഒരു ചൊല്ലുണ്ട്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഒരു ചാക്കില്‍ ആയിരം മാമ്പഴം ഉണ്ടായെന്നിരിക്ക ഒന്നു ചീഞ്ഞു നാറിയാല്‍ എല്ലാ മാമ്പഴവും ചീഞ്ഞുനാറിയിരിക്കും. ആയതിനാല്‍ ചീഞ്ഞ മാമ്പഴത്തെ പുറത്ത് ഗാര്‍ബേജിലേക്ക് വലിച്ചെറിയണം. ഇവിടെ സംഭവിച്ചതും, പണ്ടു സംഭവിച്ചിരുന്നതും, പലരും മൂടിവെച്ച് സംഭവം ഒതുക്കി തീര്‍ക്കാനുള്ള ഒരു സംഘടിത ശ്രമമായിരുന്നു.

ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരുമില്ലായെന്നു വചനം സത്യമായി പറയുമ്പോള്‍ നാം എന്തിന് ആള്‍ ദൈവങ്ങളെ സൃഷ്ടിക്കണം. ആശാന്‍ പിഴച്ചാല്‍ ഏത്തമില്ലായെന്നൊരു ചൊല്ലുണ്ട്. അതുവെറും പാഴ് ചൊല്ലാണ്. ബൈപിള്‍ കയ്യിലെടുത്ത് പ്രസംഗിക്കുന്നവര്‍ എല്ലാവരും നേരായവഴിയില്‍ സഞ്ചരിക്കുന്നുവെന്ന മിഥ്യാധാരണ നമ്മെ വലിയ ഊരാക്കുടുക്കില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. വചനം വീണ്ടും പറയുന്നു 'അന്ത്യനാഴികയില്‍ പലരും എന്റെ പറഞ്ഞു പറ്റിക്കാന്‍ വന്നെന്നിരിക്കും നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍, പ്രാവിനെപോലെ നിഷ്‌കളങ്കരും എന്നാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും ആയിരിക്കുവിന്‍'. കാളവണ്ടിയുഗത്തില്‍നിന്നും കംമ്പ്യൂട്ടര്‍യുഗത്തിലേക്ക് കാലം കടന്നുവന്നപ്പോള്‍ നമ്മുടെ ബുദ്ധിക്ക് മാന്ദ്യം സംഭവിച്ചോ?

ഇവിടെ പൂജാരിയാകട്ടെ, മദ്രസ അദ്ധ്യാപകനാകട്ടെ വൈദികനാകട്ടെ സ്ത്രീ വര്‍ഗ്ഗത്തെ ആക്രമിക്കുന്ന അല്ലെങ്കില്‍ പ്രായപുര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാതിമതവ്യത്യാസമില്ലാതെ ശക്തരായി മുമ്പോട്ടിറങ്ങേണ്ടസമയം അതിക്രമിച്ചിരിക്കുന്ന.

ഒരു മതേതര ഗവണ്‍മെന്റാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്് അതുകൊണ്ട് കുറ്റവാളികളെ രക്ഷിക്കുവാന്‍ പോകുന്ന കപട ഭക്തര്‍ക്കു തടയിടാന്‍ സാധിക്കുമെന്നു പൂര്‍ണ്ണമായി വിശ്വസിക്കുന്നു. വേലിതന്നെ വിളവുതിന്നുമ്പോള്‍ കൃഷിക്കാരനുണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. യൂറോപ്പിലും അമേരിക്കയിലും ഇങ്ങനെ സംഭവിച്ചതിനാല്‍ അതിന്റെ ഒരു പകര്‍ച്ചയായി ഇവിടെയും നടക്കുന്നു എന്നു ന്യായീകരിക്കുന്നവര്‍ ഈ കൊടും ക്രൂരതമറച്ചുവയ്ക്കാനും കുറ്റവാളിയെ രക്ഷപ്പെടുത്താനും ഒരു ശ്രമംനടത്തുന്നുണ്ടോയെന്നും പര്‌ശോധിക്കേണ്ടതുണ്ട്. സിനമാക്കാരേയും ആത്മീയ നേതാക്കളേയും ഒരുപോലെകാണുന്നവര്‍ അന്ധന്‍മാരാണ് സിനിമാകാര്‍ക്ക് തിയോളജി പഠിക്കേണ്ട ആവശ്യവുമില്ലല്ലോ.

അഭയക്കേസ്സില്‍ ശരിയായ ശിക്ഷ ലഭിക്കാത്തതിന്‍ കാരണം ഒരു മുന്‍ മന്ത്രി അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നത് ഒരു നഗ്നസത്യം തന്നെയാണെന്ന് ഏവര്‍ക്കുമറിയാം. ആ മന്ത്രി ഇന്നത്തെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ വൈദികന്‍ ഇന്നു കാനഡയില്‍ സുഖലോലുപനായി കഴിയുമായിരുന്നു.

പലപ്പോഴും ഞാന്‍ ഉരുവിടുന്ന ശ്രീകുമാരന്‍തമ്പിസാര്‍ എഴുതിയ ഒരു മഹത്തായ ഗാനമുണ്ട് 'അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോകിലുണ്ടോ?' എങ്കില്‍ ഞാന്‍ പറയുന്നു ആകോകലിലിരിക്കുന്ന ദേവനാണുപുരുഷന്‍. ആ പുരുഷന്‍ സ്ത്രീക്കു സുരക്ഷയായി നില്‍ക്കേണ്ടതിനു പകരം അവളെ നശിപ്പിക്കുന്ന അന്ധകനായി മാറുന്നതില്‍ അതിയായ ദു:ഖം രേഖപ്പെടു്ത്തികൊള്ളട്ടെ.

ചുരുക്കത്തില്‍ പറയുന്നു - ഒരു വൈദികന്‍ തെറ്റു കാണിച്ചുവെന്നു കരുതി എല്ലാ വൈദികരേയും കുറ്റപ്പെടുത്തി സഭയെ നശിപ്പിക്കുന്നതു നന്നല്ല. അനേകം നല്ല വൈദികര്‍ നമുക്കുണ്ട്. കുഷ്ടരോഗികള്‍ക്കിടയില്‍ ജീവിതം സമര്‍പ്പിച്ച് കുഷ്ടരേഗം പിടിപ്പെടു മരിച്ച ഫാദര്‍ ഡാനിയല്‍. അതുപോലെ സ്വന്തം വൃക്ക മറ്റു മതസ്ഥര്‍ക്കു ദാനം നല്‍കിയ അനേകം വൈദികര്‍ അനേകം പാവപ്പെട്ടവര്‍ക്കു പാര്‍പ്പിടം നല്‍കി അവരെ തീറ്റിപ്പോറ്റുന്ന കൃസ്ത്യന്‍ സംഘടനകള്‍. ഇവരെ നാം വിസ്മരിക്കരുത്. അതുകൊണ്ട് ഈ കൊടും ക്രൂരതയെ ഞാന്‍ ന്യായീകരിക്കുകയല്ല. രണ്ടോ മൂന്നോ വൈദികര്‍ കാണിച്ച കുറ്റത്തിന് ആഗോളസമൂഹത്തെ കുറ്റപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് തല്‍ക്കാലം വിടവാങ്ങട്ടെ.

മോന്‍സികൊടുമണ്‍

Join WhatsApp News
007 James Bond 2017-03-06 04:56:40
ഇവിടെ ആരും വൈദ്യകരെ കുറ്റവാളികൾ ആക്കുന്നില്ലല്ലോ കുടമണ്ണേ . അവർ സ്വയം ആകുന്നതല്ലേ ?  പിന്നെ കാടടച്ചു ചിലപ്പോൾ വെടിവയ്ച്ചാൽ പല കള്ളന്മാരും പുറത്തുവരും.  അതല്ലങ്കിൽ എല്ലാവരെയും നിരത്തി നിറുത്തി ഒരു ലിംഗ പരിശോധന നടത്തട്ടെ . ഐ മീൻ പുലിംഗമോ സ്ത്രീലിംഗമോ എന്ന് 
Tom Abraham 2017-03-06 07:10:03

Catholic Church has failed to take precautionary steps, over these years, despite so many priest crimes. The higher authorities should act urgently not only in Kerala but all over the Catholic empire against sexual assaults. No more victims. Members should raise their voice, protest on Sunday's.

joy mathew 2017-03-07 14:29:07
I agreed with respect Mr. Tom Abraham that members should raise their voice, protest on Sunday's 
in each church.They should not spoil our children anymore
Truth and Justice 2017-03-08 06:01:57
How many years you talking Mr Kodumon and how many cases brought into lime light.If the priest cannot practice celibacy let them marry as Peter married( the disciple of Jesus).Sister Abhaya case is still unresolved. Poor sister saw when she woke up for a glass of water and when she peep into kitchen two culprit priest breaking celibacy. They dumped the body into well.  What a tragic situation
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക