ഓരോ കേസ് ഏറ്റെടുക്കുന്പോഴും ഓരോ ശത്രുക്കളാണ്
തനിക്കുണ്ടാകുന്നത്. അഴിമതി നിരോധന പ്രകാരം കേസെടുത്താല്‍
അയാള്‍ ആജന്മ ശത്രുവായി തീരുന്നു. ഇതെല്ലാം ജീവിതത്തില്‍ ഒരു
ചാലഞ്ച് ആയി കണക്കാക്കി ഓരോ തവണ വീണുപോകുന്പോഴും
മുന്നേറാനുള്ള കഴിവും കരുത്തും ആര്‍ജ്ജിക്കുകയായിരുന്നു.
പ്രവാസികളായിട്ടുള്ള എല്ലാവരും ഒരുപക്ഷെ ഇത്തരം പല
പ്രതിസന്ധിക്കളെയും അതിജീവിച്ച് വന്നവരായിരിക്കാം. ആ
പ്രതിസന്ധികള്‍ തരണം ചെയ്തു ജീവിതവിജയം നേടുന്പോള് സമൂഹത്തില്‍
അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാനും മറ്റുള്ളവരുടെ
കണ്ണീരൊപ്പാനും അവര്‍ക്കു കഴിയണം.
ഔദ്യോഗിക ജീവിതത്തില്‍ എന്റെ
മുന്നില്‍ കണ്ണീരോടെ വരുന്ന ഓരോ വ്യക്തിയുടെയും പ്രശനങ്ങള്‍
കേള്‍ക്കുകയും അവരുടെ കണ്ണീരൊപ്പി അവരെ സമാധാനിച്ചു
വിടുന്പോള്‍ ഉണ്ടാകുന്ന ചാരിതാര്‍ത്ഥ്യം ഏറ്റവും വലുതാണെന്നും
ഞാന്‍ വിശ്വസിക്കുന്നു. എന്റെ മനസ്സ് എന്തൊക്കെ
ആഗ്രഹിച്ചിട്ടുണ്ടോ, അതെല്ലാം നേടാന്‍ സാധിച്ചിട്ടുണ്ട്' അവര്‍
പറഞ്ഞു.
അഥവാ അത് സാധിച്ചില്ലെങ്കില്‍ അതിനേക്കാള്‍ ഉപരിയായ
എന്തോ ഒരു കാര്യം നമുക്ക് ലഭിക്കാനുണ്ട് എന്ന് ഉറച്ചു
വിശ്വസിക്കുക.
എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞ വാക്കുകള്‍ തന്നെയാണ് വളര്‍ന്നു
വരുന്ന സമൂഹത്തോട് എനിക്കും പറയാനുള്ളത്. സ്വപ്നം കാണുക,
ആഗ്രഹിക്കുക, അത് നമുക്ക് നേടാനാകും. നന്മയുള്ള കാര്യം ആണെങ്കില്‍
പണം പോലും നമുക്ക് നേടാനാകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്
നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും അവര്‍
ആശംസിച്ചു.