Image

ക്‌നാനായ യുവജന വിദ്യാര്‍ഥി ധ്യാനവും സെമിനാറും ജൂണ്‍ 24ന്

Published on 06 March, 2017
ക്‌നാനായ യുവജന വിദ്യാര്‍ഥി ധ്യാനവും സെമിനാറും ജൂണ്‍ 24ന്


     ബര്‍മിംഗ്ഹാം: മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്റെ യുകെയിലെ എല്ലാ പള്ളികളില്‍നിന്നുള്ള വിദ്യാര്‍ഥിയുവജന ധ്യാനവും സെമിനാറും ജൂണ്‍ 24ന് (ശനി) ബര്‍മിംഗ്ഹാം നടക്കും.

രാവിലെ 9.30ന് തുടങ്ങുന്ന സെമിനാറില്‍ ഉച്ചകഴിഞ്ഞ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക ധ്യാനം നടക്കും. വൈകുന്നേരം ആറിന് സന്ധ്യ പ്രാര്‍ഥനയോടെ ധ്യാനം സമാപിക്കും. സെമിനാറിനും ധ്യാനത്തിനും പ്രമുഖ വൈദികര്‍ നേതൃത്വം നല്‍കും. 

ക്‌നാനായ സമുദായ പാരന്പര്യവും തനിമയും പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ് സെമിനാറിന്റെ ഉദ്ദേശ്യം. 

ധ്യാനത്തിലും സെമിനാറിലും എല്ലാ വിദ്യാര്‍ഥികളും യുവജനങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഫാ. ജോമോന്‍ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് മാത്യു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക