Image

ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷിച്ചു

Published on 06 March, 2017
ഇന്ത്യന്‍ വോളിബോള്‍ ക്ലബ് കാര്‍ണിവല്‍ ആഘോഷിച്ചു

      കൊളോണ്‍: കൊളോണ്‍ നഗരം കാര്‍ണിവല്‍ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഇവിടുത്തെ മലയാളി സമൂഹവും കാര്‍ണിവല്‍ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഒരിക്കല്‍കൂടി തെളിയിച്ചു. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വോളിബോള്‍, ബാഡ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കൊളോണിലെ ഇന്ത്യന്‍ വോളിബോള്‍ ക്ലബാണ്(ഇവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിന് 

വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്.

ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തിന് ക്ലബ് അംഗങ്ങളെ കൂടാതെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യത്തിനൊപ്പം പാരന്പര്യകലാവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്.

കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് മൗറീഷ്യസ് ദേവാലയ ഹാളില്‍ ഫെബ്രുവരി 26 നായിരുന്നു ആഘോഷങ്ങള്‍. ഐവിസി ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മിറ്റിയാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ ജോണി ഗോപുരത്തിങ്കലിനെ അനുസ്മരിച്ചു. ഡേവീസ് വടക്കുംചേരി, സണ്ണോ പെരേര, ജോളി എം പടയാട്ടില്‍, ചിന്നു പടയാട്ടില്‍, ആനിയമ്മ, സോബിച്ചന്‍ ചേന്നങ്കര, ജോസ് കുന്പിളുവേലില്‍, ജോസ് തോട്ടുങ്കല്‍, ബ്രഗിറ്റ് തോട്ടുങ്കല്‍, തോമസ് അറന്പന്‍കുടി, ജോര്‍ജ് അട്ടിപ്പേറ്റി, റോസി വൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, മാത്യൂസ് കണ്ണങ്കേരില്‍, ഔസേപ്പച്ചന്‍ മുളപ്പഞ്ചേരില്‍, റോസമ്മ യോഗ്യാവീട്, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ജോണി അരീക്കാട്ട്, തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി, ഫ്രാന്‍സിസ് വട്ടക്കുഴി എന്നിവര്‍ പ്രസംഗിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക