Image

ഇ ഗവര്‍ണേഴ്‌സ് സാധ്യതകള്‍ ശക്തിപ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍

Published on 06 March, 2017
ഇ ഗവര്‍ണേഴ്‌സ് സാധ്യതകള്‍ ശക്തിപ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍
കുവൈത്ത്: ഇ ഗവര്‍നേഴ്‌സ് സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുവാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. മണിക്കൂറുകള്‍ കാത്ത് നില്‍ക്കുന്ന നിലവിലെ സംവിധാനത്തില്‍ നിന്നും വിടുതല്‍ നല്‍കി െ്രെഡവിംഗ് ലൈസന്‍സും ഇഖാമയും ഓണ്‍ലൈന്‍ വഴി പുതുക്കുന്ന സംവിധാനം ഈ വര്‍ഷം പകുതിയോടെ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൊതുജനത്തിന് ഏറെ ഉപകാരപ്രദമാകുന്ന ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐടി വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അലി അല്‍ മൗലി വ്യക്തമാക്കി. 

പുതിയ തീരുമാനം നടപ്പിലായാല്‍ സ്വദേശികളുടെയും വിദേശികളുടെയും െ്രെഡവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ കഴിയും. ഗാര്‍ഹിക മേഖലയിലെ െ്രെഡവര്‍മാരുടേത് ഉള്‍പ്പെടെ ഈ സംവിധാനം പ്രയോജനപ്പെടുത്താം. സ്വകാര്യമേഖലയില്‍ ഇഖാമ പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നതോടെ സമയലാഭവും ഓഫീസുകളിലെ അനാവശ്യ തിരക്കും ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. െ്രെഡവിംഗ് ലൈസന്‍സും ഇഖാമയും പുതുക്കുന്നതിനുള്ള ഫീസ്, പിഴ എന്നിവയും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ സാധിക്കും. എന്നാല്‍ അത്യാവശ്യ രേഖകള്‍ വല്ലതും ഹാജരാക്കേണ്ടിവന്നാല്‍ ഓഫിസില്‍ നേരിട്ടു ഹാജരാകണം. കന്പനി ഫയലുകള്‍ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലും കേസുകള്‍ നിലനില്‍ക്കുന്ന അവസ്ഥയിലും അവ പരിഹരിച്ചശേഷമാകണം ഓണ്‍ലൈന്‍ വഴിയുള്ള നടപടികള്‍. ഓണ്‍ലൈന്‍ വഴി ഫീസും മറ്റും അടയ്ക്കുന്നതിന് കെനെറ്റ് വഴിയാണ് സംവിധാനം ഒരുക്കുന്നത്. ധനമന്ത്രാലയവുമായി ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക