Image

സൗഹൃദ ഫുട്‌ബോള്‍: ഇന്ത്യയക്ക് ദയനീയ തോല്‍വി

Published on 23 February, 2012
സൗഹൃദ ഫുട്‌ബോള്‍: ഇന്ത്യയക്ക് ദയനീയ തോല്‍വി
മസ്‌ക്കറ്റ്: ഒമാനെതിരെ സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ഒമാന്‍ ഇന്ത്യയെ തകര്‍ത്തത്. അല്‍ ഖസ്സാനി മുഹമ്മദ് (5), ഇസ്മയില്‍ അല്‍ അജ്മി (7, 58), ഹസന്‍ റബി (87), അബ്ദുള്ള തുവൈനി (90) എന്നിവരാണ് ഒമാന്റെ സ്‌കോറര്‍മാര്‍. ജോക്കിം അബ്രാഞ്ചസ് 64ാം മിനിറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ആശ്വാസ ഗോള്‍ നേടി.

പരിചയസമ്പന്നരായ സുനില്‍ ഛേത്രി, നിര്‍മല്‍ ഛേത്രി, ജെജെ ലാല്‍പെക്‌ലുവ തുടങ്ങിയവരെ കൂടാതെ ഇറങ്ങിയ ഇന്ത്യ ആക്രമണത്തിലും മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലമെല്ലാം സമ്പൂര്‍ണ പരാജയമായിരുന്നു. യുവതാരങ്ങളായ ഗുര്‍ജിന്ദര്‍സിങ്, ലെസ്റ്റര്‍ ഫെര്‍ണാണ്ടസ് എന്നിവരെ ഇന്ത്യ പരീക്ഷിച്ചെങ്കിലും വലിയ കാര്യമുണ്ടായില്ല. ആദ്യ രണ്ടു ഗോള്‍ വഴങ്ങിയശേഷം ഒരിക്കല്‍പ്പോലും കളിയിലേയ്ക്ക് തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള എതിരാളികള്‍ക്കെതിരെ പേരിനു പോലു ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യ 95ാം റാങ്കുകാരും ഒമാന്‍ 59ാം റാങ്കുകാരുമാണ്.

രണ്ടാം പകുതിയില്‍ ആന്തണി പെരേരയ്ക്ക് പകരം കോച്ച് സാവിയോ മദീര സയ്യിദ് റഹീം നബിയെ കൊണ്ടുവന്നപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ നീക്കങ്ങള്‍ അല്‍പമെങ്കിലും ചടുലമായത്. നബിയുടെ പാസിലാ് അബ്രാഞ്ചസ് ആശ്വാസഗോള്‍ വലയിലാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക