Image

മാന്‍ഹോള്‍-വിധു വിന്‍സെന്റിന്റെ ആദ്യ സിനിമ

Published on 07 March, 2017
മാന്‍ഹോള്‍-വിധു വിന്‍സെന്റിന്റെ ആദ്യ സിനിമ
വിധു വിന്‍സെന്റിന്റെ ആദ്യ സിനിമ സംരംഭമാണ് മാന്‍ഹോള്‍. ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്‌കാരവും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും നേടുന്ന വനിത എന്ന ബഹുമതിയും വിധുവിന് സ്വന്തം.
രണ്ട് പുരസ്‌കാരവും സ്ത്രീക്ക് കിട്ടുന്നതു തന്നെ ചരിത്രമാണെന്നാണ് വിധുവിന്റെ പ്രതികരണം
ഷീല, വിജയനിര്‍മല, ലിജി പുല്ലാപ്പള്ളി, അഞ്ജലി മേനോന്‍, ശ്രീബാലാ കെ. മേനോന്‍, ഗീതു മോഹന്‍ദാസ്, രേവതി തുടങ്ങി വിരലിലെണ്ണാവുന്ന വനിത സംവിധായകര്‍ മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ് ഒരു വനിതയെ തേടിയെത്തുന്നത്.
കഴിഞ്ഞ ഐ എഫ്എഫ് കെയില്‍ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്‌കി അവാര്‍ഡും മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരവും വിധു വിന്‍സെന്റിനായിരുന്നു.
കൊല്ലം സ്വദേശിനിയായ വിധു വിന്‍സെന്റ് മാധ്യമ പ്രവര്‍ത്തകയാണ്. മനോരമ വിഷന്‍ മീഡിയ വണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണ് മാന്‍ഹോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക