Image

സുചിത്രയും കാര്‍ത്തിയ്ക്കും വിവാഹ മോചനത്തിന് ഒരുങ്ങുന്നു!!

Published on 07 March, 2017
സുചിത്രയും കാര്‍ത്തിയ്ക്കും വിവാഹ മോചനത്തിന് ഒരുങ്ങുന്നു!!


ധനുഷിനെതിരെ സുചിത്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ട്വീറ്റ് പിന്‍വലിയ്ക്കുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് കാര്‍ത്തിയ്ക്ക് പറയുകയുമുണ്ടായി.സുചിത്രയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന സന്ദേഹം ആളുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഹാക്ക് ചെയ്യപ്പെട്ടതല്ല എന്നും, സുചിത്ര തന്നെയാണ് എല്ലാം ട്വീറ്റ് ചെയ്യുന്നത് എന്നും, സുചിത്ര വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും കാര്‍ത്തിക് അറിയിച്ചു.

കാര്‍ത്തിക്കിന്റെ പ്രതികരണത്തിന് പിന്നാലെയാണ് താന്നെ ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലുമായി സുചിത്ര രംഗത്തെത്തിയത്. മയക്ക് മരുന്ന് തന്ന് തന്നെ രണ്ട് പേരും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോള്‍ കേള്‍ക്കുന്ന സുചിത്രയും കാര്‍ത്തിയ്ക്കും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന്. സുചിത്രയുടെ ട്വീറ്റും ആരോപണങ്ങളും കാര്‍ത്തിക്കിനെയും ബാധിയ്ക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണത്രെ വിവാഹമോനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക