Image

മികച്ച നടന്‍ വിനായകന്‍; നടി രജീഷ വിജയന്‍ ; സിനിമ ‘മാന്‍ഹോള്‍’

Published on 07 March, 2017
മികച്ച നടന്‍ വിനായകന്‍; നടി രജീഷ വിജയന്‍ ; സിനിമ ‘മാന്‍ഹോള്‍’


സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തു. രജീഷ വിജയനാണ് നടി. മികച്ച ചിത്രം മാന്‍ഹോള്‍.

കമ്മട്ടിപ്പാടത്തിലെ അഭിനയമാണ് വിനായകനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്മാതിലെ അഭിനയമാണ് രജിഷയെ മികച്ച നടിയാക്കിയത്.

സൂപ്പര്‍താരം മോഹന്‍ലാലിനോട് ഏറ്റുമുട്ടിയാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കാവ്യ, റിമ കല്ലിങ്കല്‍ എന്നിവരോട് മത്സരിച്ചാണ് രജിഷ ആദ്യ ചിത്രത്തിന് തന്നെ പുരസ്‌കാരം നേടിയത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒഡീഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക