Image

അയര്‍ലന്‍ഡില്‍ മലയാളി ബാലന്‍ നിര്യാതനായി

Published on 07 March, 2017
അയര്‍ലന്‍ഡില്‍ മലയാളി ബാലന്‍ നിര്യാതനായി

 
ഡബ്‌ളിന്‍ : അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ മലയാളി ബാലന്‍ നിര്യാതനായി. പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്‍ അന്പിളി ദന്പതികളുടെ മകന്‍ കെവിന്‍ (10) ആണ് നിര്യാതനായത്. ദീര്‍ഘനാളായി അസുഖബാധിതനായ കെവിന്‍ ടെംബിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈഫ ഏക സഹോദരിയാണ്. 

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ താലയില്‍ മ്യതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. താലാ സ്‌ക്വയര്‍ ടോപ്പാസിനു സമീപമുള്ള മകേല്‍റോയ് ഫ്യൂണറല്‍ സെന്ററില്‍ വൈകുന്നേരം നാലു മുതല്‍ ഏഴുവരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും.

സംസ്‌കാരം ഒന്പതിന് (വ്യാഴം) രാവിലെ 11 ന് സിറ്റി വെസ്റ്റ് സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്‌ളെസ്ഡ് വെര്‍ജിന്‍ മേരി ദേവാലയത്തില്‍.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക