Image

ചിദംബരത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍

Published on 23 February, 2012
ചിദംബരത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീംകോടതിയെ സമീപിച്ചു. 

ഈ മാസം നാലിനാണ് പ്രത്യേക സിബിഐ കോടതി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളിയത്. ചിദംബരം ഗൂഢാലോചനയില്‍ പങ്കെടുത്തതായോ അഴിമതിയില്‍ ഉള്‍പ്പെട്ടതായോ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിക്കു തീരുമാനമെടുക്കാമെന്ന് ഈ മാസം രണ്ടിനു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക