Image

ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ വനിത വിഭാഗം രൂപീകരിച്ചു

Published on 07 March, 2017
ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ വനിത വിഭാഗം രൂപീകരിച്ചു

      മനാമ: ബഹറിനിലെ പ്രമുഖ മലയാളി സംഘടനായ ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ വനിത വിഭാഗം രൂപീകരിച്ചു. ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, എബി തോമസ്, മോനി ഒടിക്കണ്ടത്തില്‍, തോമസ് ഫിലിപ്പ്, ഷൈജു, അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി റീന രാജീവ് (പ്രസിഡന്റ്), സുമിത സതീഷ് (വൈസ് പ്രസിഡന്റ്), സൈറ പ്രമോദ് (സെക്രട്ടറി), ദീപ ദിലീപ് (ട്രഷറര്‍), സുജ മോനി, ഇ. ബിസ്മി, ശില്‍സ റിലീഷ് (ജോയിന്റ് സെക്രട്ടറിമാര്‍) നിഷ രാജീവന്‍ (മെംബര്‍ഷിപ്പ് സെക്രട്ടറി), ജയലക്ഷ്മി രമേഷ് (ചാരിറ്റി വിഭാഗം സെക്രട്ടറി), വിനീത വിജയ് (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പൂര്‍ണിമ ഹരി, ബിനി വിനോദ്, ഷാഹിന ഫൈസല്‍, മിനി ജ്യോതിഷ് പണിക്കര്‍, അര്‍ച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണന്‍, സീന സുരേഷ് എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക