Image

കൊലപാതക കേസില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ജീവപര്യന്തം

Published on 23 February, 2012
കൊലപാതക കേസില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ജീവപര്യന്തം
ന്യൂഡല്‍ഹി: അയല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് ഡല്‍ഹി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരു സ്ത്രീയുമുള്‍പ്പെടും. ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ 35,000 രൂപ പിഴ അടയ്ക്കണമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിമല കുമാരി ഉത്തരവിട്ടു. ഉത്തര ഡല്‍ഹി സ്വദേശി അജയ് കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. 2005 സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീടിന് സമീപം മാലിന്യം നിക്ഷേപിച്ചതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര ഡല്‍ഹി സ്വദേശികള്‍ തന്നെയായ അശോക്, ഭാര്യ ആഷ, അനില്‍, അനര്‍, രാജ്, ശൈലേന്ദ്ര, ആനന്ദ്, ധരംപാല്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വാള്‍, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് അജയിനെ അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അജയിന്റെ ഭാര്യ മീനു, സഹോദരി വിമല എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. അജയ് മരിച്ചെന്ന് ഉറപ്പാക്കും വരെ സംഘം ആക്രമണം നടത്തിയെന്ന മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക