Image

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശക്തരെന്ന് കിംഗ് ഖാന്‍

Published on 08 March, 2017
സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശക്തരെന്ന് കിംഗ് ഖാന്‍
സ്ത്രീശാക്തീകരണം എന്ന പ്രയോഗം തെറ്റാണെന്നും. തങ്ങളെക്കാള്‍ ശക്തരായ സ്ത്രീകള്‍ക്ക് വേണ്ടത് കഴിവുകള്‍ പ്രകടിപ്പക്കാനുള്ള സമാനവേദിയാനെന്നും ബോളിവുഡ് താരം ഷാറുഖ് ഖാന്‍.നമ്മള്‍ നിരന്തരം സ്ത്രീ ശാക്തീകരണത്തെപ്പറ്റി വാചാലാരാകാറുണ്ട്. ഇത് ഭൂമിയെ രക്ഷിക്കു എന്ന് പറയുന്ന പോലെ വിഡ്ഢിത്തമാണ്. ഭൂമിയെ നമ്മള്‍ അല്ല മറിച്ച് ഭൂമി നമ്മളെയാണ് രക്ഷിക്കുന്നത്, നമ്മുടെ ചുമതല അതിനെ പരിപാലിക്കുകയെന്നതാണ് അതുപോലെ തന്നെ സ്ത്രീകളെ ശാക്തീകരിക്കണ്ട ആവശ്യമില്ല, അവര്‍ പുരുഷന്മാരിലും ശക്തരാണ്, അവര്‍ക്ക് നല്‍ ഒരു പോലെ മത്സരിക്കാനുള്ള വേദികളാണെന്ന് അദ്ദേഹം പറഞ്ഞു.

നടി ഷബാന ആസ്മി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന വേണ്ടി നടത്തിയ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുകയായിരുന്നു ഷാറൂഖ്. ലോകത്ത് പുരുഷമേധാവിത്വം നിലനില്‍ക്കുന്നു. ഇത് അനീതിയാണ്, സ്ത്രികള്‍ക്ക് അവസരം നല്കിയാല്‍ പുരുഷന്മാരെക്കാള്‍ നന്നായി പ്രവര്‍ത്തന മികവു പുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കും. അത് അവര്‍ കുട്ടികളിലേക്കും, സമൂഹത്തിലേക്കും പടര്‍ത്തും. താന്‍ നായകനാകുന്ന സിനിമകളില്‍ തന്റെ പേര് എഴുതികാണിക്കുന്നതിന് മുന്‍പ് നായികയുടെ പേര് എഴുതിവരുമെന്ന് ചെന്നൈ എകസ്പ്രസ്സ് മുതലുള്ള ചിത്രങ്ങളില്‍ പാലിച്ച്‌പോരുന്ന ഷാറൂഖ്. കഴിഞ്ഞ വര്‍ഷം സ്ത്രീ കഥാപാത്രത്തിന് പ്രധാന്യം നല്കി ചിത്രീകരിച്ച ഡിയര്‍ സിന്ധിഗി എന്ന സിനിമയില്‍ സവിശേഷമായൊരു അതിഥി വേഷം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക