Image

'സര്‍െ്രെപസ് വിസിറ്റ്’ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു

Published on 08 March, 2017
'സര്‍െ്രെപസ് വിസിറ്റ്’ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു

 
സിഡ്‌നി: നിഖില്‍ കൊട്ടാരം രചനയും സംവിധാനവും നിര്‍വഹിച്ച് പൂര്‍ണമായും സിഡ്‌നിയില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം 'സര്‍െ്രെപസ് വിസിറ്റ്’ മാര്‍ച്ച് നാലിന് ആദ്യ പ്രദര്‍ശനം നടത്തി. 

പാര്‍ലമെന്റ് അംഗം ഹ്യൂഗ് മക്ഡര്‍മോട്ട് മുഖ്യാതിഥിയായിരുന്നു. രാജന്‍ ചാണ്ടി, ബിജു വി. ജോര്‍ജ്, വിമല്‍ വിനോദ്, ലിജോ ഡെന്നിസ്, മെറീന സുമേഷ്, ജെസ്‌ന വര്‍ഗീസ്, ചൈത്ര സുമേഷ്, ശ്രേയ സുമേഷ് എന്നിവരുടെ സംഗീത പരിപാടിക്കു ശേഷമാണ് ചിത്രം പ്രദര്‍ശനം ചെയ്തത്. 

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഹ്യൂഗ് മക്ഡര്‍മോട്ട്, സന്തോഷ് ജോസഫ് (ചീഫ് എഡിറ്റര്‍ മെട്രോ മലയാളം), ദീജു ശിവദാസ് (ടആട റേഡിയോ), ബാബു വര്‍ഗീസ് (പ്രസിഡന്റ്, സിഡ്‌നി മലയാളി അസോസിയേഷന്‍), ബാബു സെബാസ്റ്റ്യന്‍, എമി റോയ്, തിരുവെങ്കിടം, ഷാജു ചോനാടത്ത്, ബിനു വി. ജോര്‍ജ്, ജോജോ ജോര്‍ജ്, സംവിധായകന്‍ നിഖില്‍ കൊട്ടാരം എന്നിവര്‍ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക