Image

വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വിയന്നയില്‍ പ്രസംഗമത്സരം

Published on 08 March, 2017
വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വിയന്നയില്‍ പ്രസംഗമത്സരം


      വിയന്ന: മാതൃദിനത്തോട് അനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷവും പ്രസംഗമത്സരവും സംഘടിപ്പിക്കുന്നു. മേയ് 14ന് സ്റ്റാറ്റ്‌ലാവ് പള്ളിഹാളില്‍ വൈകുന്നേരം ഏഴിനായിരിക്കും മത്സരങ്ങള്‍. ന്ധഅമ്മയ്‌ക്കൊരു സ്തുത്യുപഹാരം’ എന്നതായിരിക്കും പ്രസംഗ വിഷയം. 

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ ആയിരിക്കും മത്സരങ്ങള്‍. 30042002നോ അതിനു മുന്‌പോ ജനിച്ചവര്‍ സീനിയര്‍ വിഭാഗത്തിലും 01052002നുശേഷം ജനിച്ചവര്‍ ജൂണിയര്‍ വിഭാഗത്തിലുമായാണ് മത്സരിക്കുക. പങ്കെടുക്കുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടു മിനിട്ടാണ് സമയം ലഭിക്കുക. ഇംഗ്ലീഷ്, ജര്‍മന്‍, മലയാളം ഭാഷകള്‍ യഥേഷ്ടം പ്രസംഗത്തിന് തിരഞ്ഞെടുക്കാം. 

ഭാരവാഹികള്‍ ആവശ്യപ്പെട്ടാല്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ മത്സരാര്‍ഥികള്‍ ബാധ്യസ്ഥരാണ്. വിയന്നയില്‍ നിന്നുള്ളവര്‍ക്കോ, മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കോ മത്സരത്തില്‍ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും വിജയികള്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 14ന് മുന്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ ഫോറം പ്രസിഡന്റ് ബീന വെളിയത്ത് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക