Image

മൈന്‍ഡ് ചാരിറ്റി ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘടാനം ചെയ്തു

Published on 08 March, 2017
മൈന്‍ഡ് ചാരിറ്റി ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘടാനം ചെയ്തു


      ഡബ്ലിന്‍: മൈന്‍ഡ് ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനുവേണ്ടി മേയ് 28ന് ഹെലിക്‌സ് തിയേറ്ററില്‍ നടക്കുന്ന സ്റ്റീഫന്‍ ദേവസി ആന്‍ഡ് സോളിഡ് ബാന്‍ഡ് പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നടന്നു. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റല്‍ ഫൗണ്ടേഷന്‍ സ്‌പെഷല്‍ ഇവന്റ് മാനേജര്‍ ആംഗല ഉദ്ഘാടനം നിര്‍വഹിച്ചു. 

മൈന്‍ഡ് അയര്‍ലന്‍ഡില്‍ സ്ഥാപിതമായതിനുശേഷം എല്ലാ വര്‍ഷവും കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി വരുന്നു. കഴിഞ്ഞ വര്‍ഷം ടെന്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് മൈന്‍ഡ് ചാരിറ്റി തുക നല്‍കിയിരുന്നു. ഹോസ്പിറ്റലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ടെന്പിള്‍ സ്ട്രീറ്റിനുവേണ്ടി ചാരിറ്റി ഷോ സംഘടിപ്പിക്കുന്നത്.

ലണ്ടനിലെ ട്രിനിറ്റി കോളജില്‍ നിന്നും ഗോള്‍ഡ് മെഡലോടെ കീബോര്‍ഡ് മ്യൂസിക് പാസായ സ്റ്റീഫന്‍ ദേവസിയാണ് പരിപാടി നയിക്കുന്നത്. ഡബ്ലിനിലെ പ്രമുഖ സ്ഥാപനമായ കോണ്‍ഫിഡന്റ് ട്രാവല്‍സ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. വിശ്വാസ് ഫുഡ് പ്രൊഡക്ടസ്, വിസ്ത കരിയര്‍ സൊലൂഷന്‍സ് എന്നിവര്‍ സഹപ്രായോജകരാണ്. 

വിവരങ്ങള്‍ക്ക് : ജോസ് പൗളി 0872644351, മജു പേക്കല്‍ 0879631102, സിജു ജോസ് 0877778744.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക