Image

സിംസ് വര്‍ക് ഓഫ് മേഴ്‌സി പുരസ്‌കാരം ബഹറിന്‍ കെ എംസിസിക്ക്

Published on 08 March, 2017
സിംസ് വര്‍ക് ഓഫ് മേഴ്‌സി പുരസ്‌കാരം ബഹറിന്‍ കെ എംസിസിക്ക്

      മനാമ: ബഹറിന്‍ സീറോ മലബാര്‍ സൊസൈറ്റിയുടെ (സിംസ്) ഈ വര്‍ഷത്തെ 'സിംസ് വര്‍ക് ഓഫ് മേഴ്‌സി’ പുരസ്‌കാരത്തിന് ബഹറിന്‍ കെ എംസിസി തെരഞ്ഞെടുക്കപ്പെട്ടു. മാനവ, ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്നതാണ് ഈ പുരസ്‌കാരം. 

മാര്‍ച്ച് 30ന് (വ്യാഴം) രാത്രി എട്ടിന് ബഹറിന്‍ കേരളീയ സമാജം ഡയ്മണ്ട് ജൂബലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ സിംസ് മാഗസിന്റെ പ്രകാശനവും നടക്കും.

നിര്‍ധനരായ പ്രവാസികള്‍ക്ക് കൈത്താങ്ങായി കെ എംസിസി വിഭാവനം ചെയ്ത ന്ധപ്രവാസി ബൈത്തുറഹ്മ’ എന്ന ഭവന നിര്‍മാണ പദ്ധതിയാണ് പുരസ്‌കാരത്തിന് ബഹറിന്‍ കെ എംസിസിയെ അര്‍ഹത നേടിക്കൊടുത്തത്. പ്രവാസത്തിനിടെ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ആതുരാലയങ്ങളില്‍ ആംബുലന്‍സ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലും ബഹറിന്‍ കെ എംസിസി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോസഫ് കെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസഫ്, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സീസ് കൈതാരത്ത്, ജേക്കബ് വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക