Image

പോണ്ടിംഗിനെ പുറത്താക്കിയതില്‍ പങ്കുണ്‌ടെന്ന് ക്ലാര്‍ക്ക്

Published on 23 February, 2012
പോണ്ടിംഗിനെ പുറത്താക്കിയതില്‍ പങ്കുണ്‌ടെന്ന് ക്ലാര്‍ക്ക്
ഹൊബാര്‍ട്ട്: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കിയതില്‍ തനിക്ക് പങ്കുണ്‌ടെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ടീം സെലക്ഷനെക്കുറിച്ച് തീരുമാനമെടുക്കുകയെന്നത് ക്യാപ്റ്റന്റെ ജോലിയാണെന്നും അതുകൊണ്ടുതന്നെ പോണ്ടിംഗിനെ പുറത്താക്കിയ തീരുമാനത്തില്‍ തനിക്ക് 100 ശതമാനം പങ്കുണ്‌ടെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

2015 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടിയായിരുന്നെങ്കിലും പോണ്ടിംഗിനെ ഒഴിവാക്കുക എന്നത് ദുഷ്‌കരമായ തീരുമാനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ പോണ്ടിംഗ് ഇനിയും കളിക്കുമെന്നാണ് പ്രതീക്ഷ. പോണ്ടിംഗുമായുള്ള സൗഹൃദത്തിന് ഇടിവൊന്നും സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക