Image

വനിതാ ദിനം (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 08 March, 2017
വനിതാ ദിനം (കവിത: റോബിന്‍ കൈതപ്പറമ്പ്)
വനിതാ ദിനത്തില്‍ വനിതകള്‍ക്കായി
വാനോളമുയരുന്നീ ലോകത്തിന്‍ വാഴ്ത്തുകള്‍
ചര്‍ച്ചകള്‍ , സെമിനാറുകള്‍
ടെലിവിഷന്‍ ഷോകള്‍
വനിതകള്‍ക്കായി എന്തെല്ലാം കാഴ്ച്ചകള്‍
അബലയാണ് നീ, എന്നും അടിമ
പുരുഷന് മുന്‍പില്‍ തല കുനിക്കേണ്ടവള്‍
എന്നല്ലോ ഓരോ മാതാപിതാക്കളും
ഓര്‍മ്മപ്പെടുത്തുന്നു നിന്‍ ബാല്യം മുതല്‍ക്കേ
ഒച്ച എടുക്കുവാന്‍ ,ഉച്ചത്തില്‍ ചിരിക്കുവാന്‍
ഒപ്പമിരിക്കുവാന്‍ ഇല്ല അനുവാദം
ഉണ്ട് നിനക്ക് അകത്തായ് ഒരിടം
ഉള്ളിലായ് എന്നും ഉള്‍വലിയേണം
ഓര്‍ക്കുകില്‍ എന്തൊരു ആശ്ചര്യം, നമ്മളും
ആഘോഷിക്കുന്നീ വനിതാ ദിനം
വനിത തന്‍ ഉന്നമനത്തിനായി
നെട്ടോട്ടമോടുന്നു നേതാക്കളും
ജനിക്കുന്നതിന്‍ മുന്‍പേ കൊന്നു തള്ളുന്നു
പെണ്ണെന്നുള്ള കാരണത്താല്‍
പീഡന കഥകള്‍ ആലോഷമാക്കുന്നു
ചാനലുകളും നവ മാധ്യമവും
ചര്‍ച്ചകള്‍ കൊണ്ടോ, സെമിനാറിനാലോ
സ്ത്രീകള്‍ തന്‍ ഉന്നതി സാധ്യമാവോ?
ബഹുമാനിക്കാന്‍ പഠിച്ചിടാം ആദ്യം
പഠിപ്പിച്ചിടാം നാം തലമുറയേയും
അപമാനമേറ്റും ,താഡനമേറ്റും
അടുക്കള വട്ടത്തില്‍ കഴിയാന്‍ വിധിച്ചവള്‍
സ്വയമേ ഉരുകി തന്‍ വീട്ടുകാര്‍ക്കായ്
വെളിച്ചം വിതറി കടന്നു പോകുന്നവള്‍
ഉണരുക സോദരി ആദ്യം സ്വയം
പൊട്ടിച്ചെറിയൂ നിന്‍ ചങ്ങലകള്‍
നീ സ്വയം ബന്ധന മുക്തയാകൂ
കാലമായ് അതിനായ് ഒരുങ്ങുക നീ .......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക