Image

കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍

ജോര്‍ജ് ജോണ്‍ Published on 09 March, 2017
കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍
ഫ്രാങ്ക്ഫര്‍ട്ട്-കൊച്ചിന്‍:  കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുന്നു. ഈ പുതിയ ടി.3 ടെര്‍മിനലില്‍ 15000 സ്‌ക്‌യര്‍ അടി വിസ്ത്രീണവും, ഒരേ സമയം 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ഉണ്ട്. ഈ ടെര്‍മിനലില്‍  13 മുതല്‍ 15 വിമാനങ്ങള്‍ക്ക് ഒരേ സമയം എയര്‍ബ്രിഡ്ജ് സൗകര്യത്തോടെ പാര്‍ക്ക് ചെയ്യാം. ഏറ്റവും ആധുനികമായ ഗ്രൗണ്ട് ലൈറ്റ് സിസ്റ്റം, ടെര്‍മിനലിന്റെ ഒന്നാം നിലയിലേക്ക് ടാക്‌സി സൗകര്യം, ഏറ്റവും സൗകര്യപ്രദമായ ഫസ്റ്റ്ക്ലാസ്-ബിസിനസ് ക്ലാസ് പാസഞ്ചര്‍ ലോഞ്ച് എന്നിവകള്‍ പുതിയ ടെര്‍മിനലിന്റെ പ്രത്യേകതകളാണ്. നാള കഴിഞ്ഞ് മാര്‍ച്ച് 11 ശനിയാഴ്ച്ച ഈ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് എല്ലാ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളും പുതിയ ടി.3 ടെര്‍മിനലില്‍ ആയിരിക്കും വരുന്നതും പോകുന്നതും.


പുതിയ ടി.3 ടെര്‍മിനല്‍ ഹാളില്‍ 112 ചെക്ക്-ഇന്‍ കൗണ്ടറുകള്‍, 100 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 19 ബോര്‍ഡിംഗ് ഗേറ്റുകള്‍, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിംങ്ങ് സൗകര്യം, 6 ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകള്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ 5000 സ്‌ക്‌യര്‍ അടി ഡൂട്ടി ഫ്രീ ഷേപ്പിംങ്ങ് സൗകര്യവും ഇവിടെ ഉണ്ട്. വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന കൊച്ചിയിലെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാഫിക്കിന് ഈ പുതിയ ടെര്‍മിനല്‍ വളരെയേറെ അനുഗഹപ്രദമാണ്. ഇപ്പോഴത്തെ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ മാര്‍ച്ച് 11 മുതല്‍ നാഷണല്‍ ടെര്‍മിനലായി പ്രവര്‍ത്തനം തുടരും.


കൊച്ചിന്‍ എയര്‍പോര്‍ട്ടിന് പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക