Image

കാരുണ്യ സ്പര്‍ശവുമായി കേരള അസോസിയേഷന്‍ ഓഫ് ടൗണ്‍സ്വില്ലിന്റെ ഡിന്നര്‍ നൈറ്റ് 11ന്

Published on 09 March, 2017
കാരുണ്യ സ്പര്‍ശവുമായി കേരള അസോസിയേഷന്‍ ഓഫ് ടൗണ്‍സ്വില്ലിന്റെ ഡിന്നര്‍ നൈറ്റ് 11ന്

കാന്‍ബറ: രക്താര്‍ബുദം മൂലം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് സമാശ്വാസത്തിന്റെ നിറദീപവുമായി ടൗണ്‍സ് വില്ലിലെ മലയാളികള്‍ കൈകോര്‍ക്കുന്നു. 

ഓസ്‌ട്രേലിയയിലെ ലുക്കീമിയ ഫൗണ്ടേഷന്‍ 19 വര്‍ഷത്തിലേറെയായി  World’s greatest Shave  എന്ന പേരില്‍ ധനസമാഹരണ പ്രചാരണം നടത്തി വരുന്നു. 
ഈ വര്‍ഷം കേരള അസോസിയേഷന്‍ ഓഫ് ടൗണ്‍സ്വില്ലിന്റെ(KAT) ആഭിമുഖ്യത്തില്‍ രക്താര്‍ബുദ രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കുവാനും ഈ രംഗത്തെ ഗവേഷണങ്ങള്‍ക്ക് ധനസഹായം ചെയ്യുവാനുമായി മാര്‍ച്ച് 11ന് (ശനി) ഇന്ത്യന്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിക്കുന്നു. ചടങ്ങില്‍ മുടി ഷേവ് ചെയ്യുവാനും കളര്‍ ചെയ്യാനുമായി 18 ഓളം മലയാളികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏകദേശം 5000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ഇതിലൂടെ സമാഹരിക്കുവാന്‍ (KAT)ന് സാധിച്ചിട്ടുണ്ട്.

നടക്കുന്ന ഈ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഡിന്നര്‍ നൈറ്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ടിക്കറ്റ് എടുക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ഡോ. മോഹന്‍ ജേക്കബ് 0406 374 570.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക