Image

ബ്രിസ്ബനില്‍ മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണം മാര്‍ച്ച് നാലിന്

Published on 23 February, 2012
ബ്രിസ്ബനില്‍ മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണം മാര്‍ച്ച് നാലിന്
ബ്രിസ്ബന്‍: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ബ്രിസ്ബന്‍ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതിനും സഭാ അംഗങ്ങളെ സന്ദര്‍ശിക്കുന്നതിനുമായി സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യനും മാര്‍ച്ച് നാലിന് (ഞായര്‍) ബ്രിസ്ബനില്‍. 

വൈകുന്നേരം നാലിന് ഹോളി സ്പിരിറ്റ് പള്ളിയില്‍ അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും. തുടര്‍ന്ന് 5.30ന് പൊതുസമ്മേളനം നടക്കും. സ്വീകരണത്തിലും പൊതുസമ്മേളനത്തിലും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ഫാ. തോമസ് അരീക്കുഴി എംസിബിസ് അറിയിച്ചു.

പള്ളിയുടെ വിലാസം:  Holy Spirit Church, 16 Villiers St. New Farm 4005.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക