Image

മലയാള പുരസ്‌കാര സമിതി അവാര്‍ഡ് വി.കെ.അബ്ദുള്‍ അസീസിന്

Published on 09 March, 2017
മലയാള പുരസ്‌കാര സമിതി അവാര്‍ഡ് വി.കെ.അബ്ദുള്‍ അസീസിന്

      ജിദ്ദ: മലയാള ഭാഷയുടെ ഉന്നമനം ലക്ഷ്യംവച്ച് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാള പുരസ്‌കാര സമിതി വിഭിന്ന മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച സാധാരണക്കാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ സാമൂഹ്യ സൗഹൃദ മേഖലയിലെ പ്രവാസി പുരസ്‌കാരത്തിന് ജിദ്ദ സീഗള്‍സ് റസ്റ്ററന്റ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസറും അല്‍ ഹയാത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറുമായ വി.കെ.അബ്ദുള്‍ അസീസ് ഉടമയായി.

കെ.എല്‍.മോഹനവര്‍മ, ഡോ. അനന്തനാരായണന്‍, കെ.എം.റോയി, തോമസ് ബേര്‍ളി, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റ് മേഖലയില്‍നിന്നുള്ള അവാര്‍ഡിനര്‍ഹരായി.

എറണാകുളം ബിടിഎച്ച് ഹാളിലൊരുക്കിയ എഴുത്തഛന്‍ നഗറില്‍ നടന്ന ചടങ്ങ് ജസ്റ്റീസ് കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമിതി അധ്യക്ഷന്‍ എ.കെ.പുതുശേരി അനുമോദന പ്രസംഗം നടത്തി. പ്രവാസി മലയാളിക്കുള്ള പുരസ്‌കാരമായ പൊന്നാടയും പ്രശസ്തിപത്രവും ജസ്റ്റീസ് കെ. സുകുമാരനും ചലച്ചിത്രതാരം തസ്‌നി ഖാനും ചേര്‍ന്നു സമ്മാനിച്ചു.

പത്മവിഭൂഷണ്‍ കെ.ജെ.യേശുദാസ് മുഖ്യരക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ എന്ന കൂട്ടായ്മക്ക് രൂപം നല്‍കുന്നതിലും വി.കെ.അബ്ദുള്‍ അസീസ് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. സാധാരണക്കാരുടെ സാന്പത്തിക ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വേദിയായ ഇന്ത്യന്‍ ഫോറം ഫോര്‍ സോഷ്യോ ഇക്കണോമിക് ഡവലപ്‌മെന്റ് സ്ഥാപക നേതാക്കളിലൊരാളാണ് അബ്ദുള്‍ അസീസ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക