അബുദാബി: മുറൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപം നടന്ന റോഡ് അപകടത്തില്‍ മലയാളി യുവതി മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂര്‍ ജയിംസ് ഷൈല ദന്പതികളുടെ മകള്‍ സ്മൃതി (25) ആണ് റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് മരിച്ചത്.
ഗ്ലോബല്‍ വിംഗ്സ് റെന്റ് എ കാര്‍ കന്പനിയില്‍ രണ്ടു വര്‍ഷമായി എച്ച്ആര്‍ മാനേജരായി ജോയി ചെയ്തുവരികയായിരുന്നു. ഒരു മാസം മുന്‍പാണ് സ്മൃതി നാട്ടില്‍ പോയി തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ് ജയിംസ് മുസഫയില്‍ ഒരു സ്വകാര്യ കന്പനിയിലും മാതാവ് ഷൈല എല്‍എല്‍എച്ച് ആശുപത്രിയിലും ജോലി ചെയ്യുന്നു. അഖില സഹോദരിയാണ്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള