Image

ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)

കുര്യന്‍പാമ്പാടി Published on 10 March, 2017
ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് വി.എം. സുധീരന്‍ കെപിസിസി  അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങ.എല്‍
നിരത്തിവച്ചുവെങ്കിലും'ഞാന്‍ പോലും അറിഞ്ഞില്ല' എന്നു മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരാള്‍ രാജിയെപ്പറ്റി പറയാന്‍ ഇടയായി.

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുമെന്നു ഉറപ്പാണ്. വിദേശത്തുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മടങ്ങി വരുംവരെ തീരുമാനം ഒന്നുമുണ്ടാകില്ല. ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാവ് എകെ ആന്റണിയും അതാണ് സൂചിപ്പിച്ചത്.

കോഴിക്കോട്ടുണ്ടായ ഒരപകടത്തില്‍ സുധീരന് പരുക്ക് പറ്റിയിരുന്നു. 'ഇന്നത്തെ രാഷ്ട്രിയ സാഹചര്യത്തില്‍ രാജി വക്കുന്നത് ശരിയല്ലെങ്കിലും മനസ്സിനു വിഷമമുണ്ട്. എല്ലാവര്‍ക്കും നന്ദി,' സുധീരന്‍ പത്രസമ്മേളനത്തി.ല്‍ പറഞ്ഞു.

രാജിക്ക് പിന്നില്‍ സംഘടനാപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആ പദവി ഏറ്റെടുക്കുന്ന പ്രശ്‌നമേയില്ലെന്നു ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

മെയ് 26നു എഴുപതു തികയുന്ന സുധീരന്‍ രാഷ്ട്രീയത്തി.ല്‍ അപൂര്‍വമായ ആദര്‍ശത്തിന്റെ ആള്‍രൂപമാണ്. മദ്യനയത്തില്‍ ഉമ്മ.ന്‍ ചാണ്ടി ഗവര്‍മെന്റ് ആടിയുലഞ്ഞപ്പോഴും സമ്പൂര്‍ണ മദ്യനിരോധനമെന്ന ആദര്‍ശത്തില്‍നിന്നു അണുവിട മാറാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. എന്തുവേണ്ടി ധനമന്ത്രി കെഎം മാണി പുറത്തുപോകേണ്ടി വന്നു.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഭരണം കടപുഴകി വീണപ്പോഴും അദ്ദേഹം ആദര്‍ശം വിടാ.ന്‍ തയ്യാറായില്ല. രക്തസാക്ഷിത്വം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷപദവി അന്നേ രാജി വച്ചിരുന്നുവെങ്കി.ല്‍ അത് കൂടുതല്‍  അര്‍ത്ഥവത്തായേനെ.

അന്തിക്കാട്ടെ പടിയം ഗ്രാമത്തില്‍ മാമയുടെയും ഗിരിജയുടെയും മകനായി ജനിച്ച സുധീര.ന്‍ കെഎസ് യു പ്രസിഡന്റ് ആയാണു പൊതുമണ്ഡലത്തില്‍ പ്രവേശിക്കുന്നത്. നീണ്ട കാലം എം.എല്‍.എ ആയി, നാലുതവണ എംപി ആയി, ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി ആയി. ഒരുതവണ സ്പീക്കര്‍ ആയും സേവനം ചെയ്തു.

ലതയാണ് ഭാര്യ. സരിന്‍ മകന്‍. ഒരു മകളുമുണ്ട്. അന്തിക്കാടു തന്നെ വീട്. കോണ്‍ഗ്രസിന്റെ 1927 മുതലുള്ള വലിയൊരു പാരമ്പര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ രാജി ആണിത്. 1927-ല്‍കെ. മാധവന്‍ നായര്‍ ആയിരുന്നു ആദ്യത്തെ കെപിസിസി പ്രസിഡന്റ്. പട്ടം താണുപിള്ള, മുഹമദ് അബ്ദുല്‍ റഹ്മാന്‍, കെസി എബ്രഹാം, എകെ ആന്റണി, വയലാര്‍ രവി, തെന്നല ബാലക്രുഷ്ണ പിള്ള, പിപി തങ്കച്ചന്‍, കെ.മുരളിധരന്‍, രമേശ് ചെന്നിത്തല, ഒടുവില്‍ സുധീരന്‍.

സുധീരന്‍ എന്നിരുന്നാലും അജാതശത്രു ആണെന്ന് പറഞ്ഞുകൂടാ.അയാള്‍ ഇറങ്ങിയത് നന്നായി. 'ഐ'ക്കും വേണ്ട, 'ഏ'ക്കും വേണ്ടാത്ത ആള്‍. കോണ്‍ഗ്രസ് ഇനി നന്നാകും- എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)ആദര്‍ശത്തിന്റെ ആള്‍രൂപം സുധീരന്‍ പടിയിറങ്ങി; കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയും (കുര്യന്‍പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക