Image

കാര്‍ട്ടൂണിസ്റ്റ് മനു മാത്യു: ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു

Published on 10 March, 2017
കാര്‍ട്ടൂണിസ്റ്റ് മനു മാത്യു: ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു
ഡാലസ് : പ്രശസ്ത കാര്‍ട്ടൂണിസ്റ്റും, ചിത്രകാരനും, നടനും സാഹിത്യകാരനുമായ മനു മാത്യുവിന്റെ നിര്യാണത്തില്‍ ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

കാര്‍ട്ടൂണിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ , നടന്‍, ചിത്രകാരന്‍, രംഗസംവിധായകന്‍ തുടങ്ങിയ നിലകളില്‍ അമേരിക്കന്‍ മലയാള സാഹിത്യ, പത്ര പ്രവര്‍ത്തന, കലാരംഗങ്ങള്‍ക്കു നല്‍കിയിട്ടുള്ള അദേഹത്തിന്റെ സംഭാവനകള്‍ സ്മരണാര്‍ഹമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഹൃദ്യവും ലളിതവുമായ സമീപനത്തിലൂടെ സൗഹൃദം നിലനിര്‍ത്തിയിരുന്നു അദേഹം. അമേരിക്കയിലെ പ്രമൂഖ നഗരങ്ങളില്‍ വച്ച് ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അദേഹം ചിത്ര രചനയില്‍ യുവാക്കള്‍ക്കായി ക്ലാസുകളും നടത്തിയിരുന്നു. പുര്‍ത്തികരിക്കാത്ത ആത്മകഥാ രചനയോടെ ഭൗതീക ജീവിതത്തില്‍ നിന്നും കടന്നു പോകുന്ന അദേഹത്തിന്റെ സംഭാവനകള്‍ പുതിയ തലമുറയക്കു പ്രചോദനമായിരിക്കും. ഗാനഗന്ധര്‍വ്വന്‍ യേശുദാസുമായി സ്‌നേഹബന്ധം പലര്‍ത്തിയിരുന്ന അദേഹം നല്ലൊരു ഗായകന്‍ കൂടിയാരുന്നു.

എതാനും മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മനു മാത്യു നല്ലൊരു നടനും വാഗ്മിയുമായിരുന്നു എന്ന് ഫോമാ പൊളിറ്റിക്കല്‍ ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ അഭിപ്രായപ്പെട്ടു. ഭൂമിയെ അനുഗ്രഹിക്കുന്ന ദൈവത്തിന്റെ ഹസ്തം ആദേഹത്തിന്റെ ചിത്രം പ്രശസ്തമാണ്.

അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി, രവികുമാര്‍ എടത്വ തുടങ്ങിയവര്‍ സംസാരിച്ചു.
കാര്‍ട്ടൂണിസ്റ്റ് മനു മാത്യു: ഡാലസ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക