Image

സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ലീന മണിമേഖല

Published on 10 March, 2017
സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ലീന മണിമേഖല

സെന്‍സര്‍ ബോര്‍ഡ് ബുദ്ധിശക്തിയെ പരിഹസിയ്ക്കുകയാണെന്ന് ലീന മണിമേഖല. ഒരു പ്രമുഖ മലയാള മാധ്യമത്തിന് നല്‍കിയെ അഭിമുഖത്തിലാണ് സെന്‍സറിങിനെപ്പറ്റിയുള്ള തന്റെ അഭിപ്രായം ലീന പങ്കു വച്ചത്. രാഷ്ട്രീയക്കാരുടെ ഉപകരണങ്ങളായ സെന്‍സര്‍ബോര്‍ഡുകള്‍കൊണ്ട് ഒരു ഗുണവുമില്ല. ഭരണകൂടത്തിന്റെ സെന്‍സറിങ്ങില്ലാതെ സിനിമകള്‍ കാണാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. അതുകൊണ്ട്, സിനിമകള്‍ തടയാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് നന്നായി അറിയാം. പക്ഷേ, അവര്‍ക്ക് ശല്യപ്പെടുത്താനാവും. ഓരോതവണയും സുപ്രീംകോടതിയെ സമീപിച്ചാലേ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റൂ എന്ന അവസ്ഥയുണ്ടാക്കി നമ്മുടെ മനംമടുപ്പിക്കാനാവും. സെന്‍സര്‍ ബോര്‍ഡിനെ ഇല്ലാതാക്കിക്കൊണ്ടുമാത്രമേ ഈ സ്ഥിതി മാറ്റാനാവൂ. നമ്മുടെ ബുദ്ധിശക്തിയെ പരിഹസിക്കുന്നതാണ് സെന്‍സര്‍ബോര്‍ഡ്. ഏതാണു നല്ലതെന്നു മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരാണ് പ്രേക്ഷകരെന്ന ധാരണയാണ് ഇവയ്ക്കുപിന്നില്‍.ലീന പറയുന്നു.

രാഷ്ട്രീയഉപകരണങ്ങളായ കോമാളികളാണ് ഇവയിലുള്ളത്. ഈ കോമാളികള്‍ക്കുവേണ്ടി നമ്മുടെ നികുതിപ്പണം പാഴാക്കുകയാണ്. ട്രാന്‍സ് ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ പറയുന്ന ‘ഈസ് ഇറ്റ് റ്റൂ മച്ച് ടു ആസ്‌ക്’ എന്ന ചിത്രത്തെപ്പറ്റി സെന്‍സര്‍ബോര്‍ഡുദ്യോഗസ്ഥന്‍ ചോദിച്ചത്, ”അവനോ അവളോ എന്നു മനസ്സിലാവാത്ത സിനിമയ്ക്ക് എങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കും?” എന്നാണ്. കുറേ വാദിച്ചതിനുശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. രാഷ്ട്രീയക്കാരും സമ്മര്‍ദഗ്രൂപ്പുകളുമുയര്‍ത്തുന്ന മോബ് സെന്‍സറിങ്ങാണ് വലിയ പ്രശ്‌നം. ഇതു രണ്ടും നേരിട്ടിട്ടുണ്ട് ഞാന്‍. ഇപ്പോള്‍ സനല്‍കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗ’ എന്ന സിനിമയ്ക്കുനേരേയും ഇതേമട്ടിലുള്ള എതിര്‍പ്പുകളാണ് ഉയരുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത സിനിമകളെടുക്കുന്നതില്‍നിന്ന് പേടിപ്പിച്ച് പിന്തിരിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. സിനിമക്കാരാണ് ഇപ്പോള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ആക്രമിക്കാന്‍ പറ്റുന്ന വിഭാഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക