Image

പ്രണയത്തിന്റെ രാജകുമാരി പിന്‍വലിയ്ക്കണമെന്ന് വക്കീല്‍ നോട്ടീസ്

Published on 10 March, 2017
പ്രണയത്തിന്റെ രാജകുമാരി പിന്‍വലിയ്ക്കണമെന്ന് വക്കീല്‍ നോട്ടീസ്

എഴുത്തുകാരി മാധവിക്കുട്ടിയുമായി മാതാവിനോടുള്ള അടുപ്പത്തിന് സമാനമായ ബന്ധമായിരുന്നുവെന്നും ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നം ആരോപിച്ച് മുസ്ലിംലീഗ് നേതാവ് എം പി അബ്ദുല്‍ സമ്മദ് സമദാനി എഴുത്തുകാരിക്കും ഗ്രീന്‍ ബുക്‌സ് അധികൃതര്‍ക്കും വക്കീല്‍ നോട്ടീസയച്ചു. ‘ദ ലൗ ക്വീന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തിന്റെ തര്‍ജ്ജമയാണ് പ്രണയത്തിന്റെ രാജകുമാരി. ‘ദ ലൗ ക്വീന്‍ ഓഫ് മലബാര്‍’ എഴുതിയ മെര്‍ലി വെയ്‌സ്‌ബോര്‍ഡ്, തര്‍ജ്ജമ ചെയ്ത എം ജി സുരേഷ്, ഗ്രീന്‍ ബുക്‌സ് മാനേജിംഗ് എഡിറ്റര്‍ കൃഷ്ണദാസ് എന്നിവര്‍ക്കാണ് അഡ്വ. പി. എസ് ശ്രീധരന്‍ പിള്ള വഴി വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.
പുസ്തകം പിന്‍വലിക്കാത്ത പക്ഷം ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസിലുണ്ട്. ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്‌കകത്തില്‍ കൃത്രിമമായി സൃഷ്ടിച്ചതും അശ്ലീലം നിറഞ്ഞതുമായ പരാമര്‍ശങ്ങളാണ് തന്റെ പേരില്‍ ചാര്‍ത്തിയിരിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. മാതാവിനോടുള്ള സമാനമായ വികാരമാണ് എഴുത്തുകാരി മാധവിക്കുട്ടിയോട് നിലനില്‍ക്കുന്നത്. പുത്രനോടുള്ള വാത്സല്യമാണ് സമദാനിയോടെന്ന് അവര്‍ തന്നെ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

മാധവിക്കുട്ടിയുടെ മതംമാറ്റം സംബന്ധിച്ച് അവര്‍ നല്‍കിയിട്ടുള്ള ഇന്റര്‍വ്യുകളും അവരുടെ മക്കള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും ഇസ്ലാമിലേക്കുള്ള മതംമാറ്റം സംബന്ധിച്ച് 27 വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ്. സമദാനിയുമായി ഒരു വിവാഹം മാധവിക്കുട്ടി ആഗ്രഹിച്ചിരിക്കുകയോ അത് സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നുമുണ്ടായില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്. പുസ്തകത്തില്‍ 207 മുതല്‍ 218വരെയുള്ള പേജുകളിലാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്ളതന്നെ നോട്ടീസില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക