Image

ബ്രിസ്‌ബേനില്‍ എസ്എന്‍ഡിപി ശാഖ രൂപീകരിച്ചു

Published on 10 March, 2017
ബ്രിസ്‌ബേനില്‍ എസ്എന്‍ഡിപി ശാഖ രൂപീകരിച്ചു
ബ്രിസ്‌ബേന്‍: ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് താമസിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോടു താത്പര്യമുള്ളവരുടെ സംഘടന ബ്രിസ്‌ബേന്‍ ആസ്ഥാനമായി രൂപീകരിച്ചു. 

വര്‍ത്തമാന കാലഘട്ടത്തില്‍ ലോകമെന്പാടും ജാതിയുടേയും മതത്തിന്േ!റയും പേരില്‍ നശീകരണ പ്രക്രിയ നടക്കുന്‌പോള്‍ കാലഘട്ടങ്ങള്‍ക്കു മുന്പ് ഒരു ജാതി ഒരു മതം, മതമേതായും മനുഷ്യന്‍ നന്നായാല്‍ മതി എന്നു ലോകത്തോട് വിളിച്ചുപറഞ്ഞ ഗുരുദേവ ദര്‍ശനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകമെന്പാടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. 

ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, അതിലൂടെ കേരളത്തിന്റെ, ഇന്ത്യയുടെ മഹത്വം ഇവിടെ വളര്‍ന്നുവരുന്ന വരുംതലമുറയ്ക്കു പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാമാസവും രണ്ടാം ശനിയാഴ്ച ഓരോ അംഗങ്ങളുടേയും ഭവനങ്ങളില്‍ മാറിമാറി സായാഹ്ന പ്രാര്‍ഥന നടത്തുന്നതാണ്. രജിസ്‌ട്രേഷന്‍, വെബ്‌സൈറ്റ്, വാട്ആപ്, ഫേസ്ബുക്ക് തുടങ്ങിയവയ്ക്കു തുടക്കുംകുറിക്കുവാനും, ഇതിലൂടെ കൂടുതല്‍ അംഗങ്ങളെ പങ്കാളികളാക്കാനും തീരുമാനം എടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥാപക കമ്മിറ്റിയേയും ചുമതലപ്പെടുത്തി. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് ബൈജു ഇലഞ്ഞിക്കുടി (പ്രസിഡന്റ്), അനീഷ് നരേന്ദ്രന്‍ (സെക്രട്ടറി), രാജന്‍ ഷാജി (ട്രഷറര്‍), സുമേഷ് സ്വാമിനാഥന്‍ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു. എല്ലാമാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന കുടുംബ പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഫോണ്‍: 0490 360 664, 0422 944 756, 0416 165 621. ഇമെയില്‍: sndpbrisbane@gmail.com

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക