Image

മഹാത്മ സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റ്

Published on 10 March, 2017
മഹാത്മ സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റ്

      റിയാദ്: സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് റിയാദ് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ അറ്റാഷെ വി. രാജേന്ദ്രന്‍. റിയാദ് മഹാത്മാ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗള്‍ഫു നാടുകളില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ എല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ ആശ്രയിക്കുന്ന പ്രവണതയാണ് കാണുന്നത്. ഇതിനു സമഗ്ര മാറ്റം ഉണ്ടാകണം. അപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം സാധ്യമാവുകയുളളൂവെന്ന് വി. രാജേന്ദ്രന്‍ പറഞ്ഞു. 

ഇന്ത്യയുടെ വൈവിധ്യവും സൗദി അറേബ്യയുടെ സാംസ്‌കാരിക തനിമയും വിളിച്ചോതിയ കലാപരിപാടികളോടെയാണ് റിയാദ് മഹാത്മ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എഴാം വാര്‍ഷികം ആഘോഷിച്ചത്. സ്‌കൂള്‍ ഫെസ്റ്റും യുകെജി ഗ്രാജ്വേഷനും നടന്നു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരവും വിതരണം ചെയ്തു. 

യോഗത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍ ജബാര്‍ അധ്യക്ഷത വഹിച്ചു. അല്‍ ആലിയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഷാനു സി. തോമസ്, സൗദി നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്, മീഡിയ ഫോറം കോഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, അല്‍ ആലിയ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ നദാഷ ഹരി, സൂപ്പര്‍ വൈസര്‍ ഉഷ, കേളി കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തുടര്‍ന്നു വിദ്യാര്‍ഥികളുടെ വിവിധ കലാപരിപടികളും അരങ്ങേറി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. സജിത ബീഗം, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ഷാജി മോള്‍, അധ്യാപകരായ സമീറ, ഫര്‍സാന, ജാന്‍സി, ഷംന, സബീറ, നസീമ, അഷ്ഫാക്, അജിന, നീതു, ധന്യ, ഷൈനി, ഷംനാദ് ഇടക്കുളങ്ങര, ബിനീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക