Image

അന്താരാഷ്ട്ര വനിത ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് എയര്‍ ഇന്ത്യ

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 10 March, 2017
അന്താരാഷ്ട്ര വനിത ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് എയര്‍ ഇന്ത്യ
ന്യൂയോര്‍ക്ക്: എന്നും വ്യത്യസ്തങ്ങളായ പാരിപാടികളുമായി എച്ച്. ഡി. മികവോടെ ലോക മലയാളികളുടെ മുന്നില്‍ എത്തുന്ന ഏഷ്യനെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 7 മണിക്ക് സപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യു. എസ്. റൗണ്ടപ്പില്‍ അമേരിക്കയിലെ വിവിധ വിശേഷങ്ങളോടൊപ്പം, അന്താരാഷ്ട്ര വനിത ദിനത്തില്‍ ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് മുതല്‍ എല്ലാ ക്രൂവും വനിതകളായി ചരിത്രം സൃഷ്ടിച്ച വാര്‍ത്തയും ഉണ്ട്. അതോടൊപ്പം അമേരിക്കയിലെ പുതിയ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ ഭരണ പരിഷ്ക്കാരങ്ങളുടെ ഭാഗമായി നടക്കുന്ന പുതിയ ഇമ്മിഗ്രേഷന്‍ നിയമങ്ങളും, അതു കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളും ഈ പ്രാവശ്യത്തെ ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുടിയേറ്റ വിസകള്‍ക്കും, ജോലി വിസകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയമങ്ങള്‍, അയിരക്കണക്കിനു ഇന്ത്യാക്കാര്‍ക്ക് ജോലി നഷ്ടപ്പെടാം.ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന പുതിയ സിനിമാ വിശേഷങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. നോര്‍ത്ത് അമേരിക്കലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡയുടെ മുപ്പത്തി നാലാമത് പ്രവര്‍ത്തനോദ്ഘാടനത്തിന്റെ പ്രസക്ത ഭാഗങ്ങളും യൂ. എസ്. റൗണ്ടപ്പിന്റെ ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മിഷിഗണില്‍ രൂപം കൊണ്ട അസ്സോസിയേഷന്‍ ഓഫ് കേരളാ ഫിസിക്കല്‍ തെറാപ്പി പ്രൊഫഷണല്‍സ് എന്ന പ്രൊഫഷണല്‍ സംഘടനയുടെ പ്രവര്‍ത്തനോത്ഘാടനവും, അതോടനുബന്ധിച്ചു സംഘടിപ്പിച്ച ചെറു സെമിനാറും ലോക മലയാളികളുടെ മുന്നില്‍ ഏഷ്യനെറ്റ് എത്തിക്കും. കൂടുതല്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇനിയും ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ലോക മലയാളികളുടെ മുന്നില്‍ എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529
അന്താരാഷ്ട്ര വനിത ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് എയര്‍ ഇന്ത്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക