Image

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഏപ്രിലില്‍

Published on 11 March, 2017
1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഏപ്രിലില്‍
മലയാളം സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെയാണ് ഇക്കാര്യം മോഹന്‍ലാല്‍ അറിയിച്ചത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

2015ല്‍ റിലീസ് ചെയ്ത് പൃഥ്വിരാജ് നായകനായ പിക്കറ്റ് 43യ്ക്കു ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാല്‍–മേജര്‍ രവി ടീമിന്റെ പട്ടാള ചിത്രം എന്നതും ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുന്നു എന്നും ചിത്രത്തിന്റെ പ്രത്യേകതയാണ്.

കര്‍മ്മ യോദ്ധയ്ക്കു ശേഷം ഇരുവരും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണിത്. ആശാ ശരത്ത്,അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക