Image

സിനിമ ഇഷ്ടമാകാത്തവരോട് ക്ഷമ ചോദിച്ച് വിജയ് ദേവരക്കൊണ്ട

Published on 11 March, 2017
സിനിമ ഇഷ്ടമാകാത്തവരോട് ക്ഷമ ചോദിച്ച് വിജയ് ദേവരക്കൊണ്ട
പെല്ലി ചൂപ്പാലു ഫെയിം വിജയ് ദേവരക്കൊണ്ടയുടെ ചിത്രം ദ്വാരക തീയേറ്ററുകളിലെത്തിയത് കുന്നോളം പ്രതീക്ഷകളുമായാണ്.എന്നാല്‍ ബോക്‌സോഫീസില്‍ ഈ ചിത്രം പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. ഇതേപ്പറ്റി വിജയ് നടത്തിയ പ്രസ്ഥാവനയാണ് ശ്രദ്ധേയമായത്. വ്യത്യസ്ത സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കാന്‍ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു.

എന്റെ പുതിയ ചിത്രം ദ്വാരക ഇഷ്ടപ്പെടുന്നവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നന്ദി.പിന്നെ എന്റെ ദ്വാരകയിലെ പ്രകടനം ഇഷ്ടമാകാത്തവരുമുണ്ടെന്ന് എനിക്കറിയാം. അവര്‍ പ്രതീക്ഷിക്കുന്ന തലത്തിലേക്ക് എനിയ്ക്കുയരാന്‍ സാധിച്ചില്ല. അതിന് അവരോടെല്ലാം ഞാന്‍ ക്ഷമ ചോദിയ്ക്കുന്നു. ഇനി ഭാവിയില്‍ അവരുടെ അഭിനന്ദനങ്ങള്‍ നേടിയെടുക്കുന്ന തരത്തിലേക്ക് ഞാനെന്റെ പ്രകടനം ഉയര്‍ത്തുന്നതായിരിക്കും.വിജയ് പറയുന്നു. തന്റെ ചിത്രം കാണാന്‍ പണം മുടക്കി നിരാശരായ പ്രേക്ഷകരോട് ഒരു താരം ക്ഷമാപണം നടത്തുന്നത് ആദ്യമായിരിക്കുമെന്ന് നിരൂപകര്‍ ഈ സംഭവത്തെ വിലയിരുത്തുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക