Image

വൈക്കം വിജയലക്ഷ്മി സിഡ്‌നിയില്‍

Published on 11 March, 2017
വൈക്കം വിജയലക്ഷ്മി സിഡ്‌നിയില്‍
   സിഡ്‌നി: പ്രശസ്ത ഗായികയും ഗിന്നസ് റിക്കാര്‍ഡിന് ഉടമയുമായ വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഏപ്രില്‍ 16ന് (ഞായര്‍) വെന്‍ വെര്‍ത് വില്‍ റെഡ്ഗം സെന്ററില്‍ അരങ്ങേറും. സിഡ്‌നി മലയാളി അസോസിയേഷന്‍ ആഭിമുഖ്യം വഹിക്കുന്ന സംഗീത പരിപാടിയില്‍ ഗാനാലാപനത്തോടൊപ്പം ഗായത്രി വീണവാദനവും നടക്കും. 

ടിക്കറ്റ് നിരക്കുകള്‍ ഗോള്‍ഡ് 25 ഡോളര്‍, സില്‍വര്‍ 15 ഡോളര്‍, കുട്ടികള്‍ 10 ഡോളര്‍ എന്നിങ്ങനെയാണ്. 

2013 ല്‍ സെല്ലുലോയിഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ...’ എന്ന ഗാനത്തിലൂടെ സിനിമ സംഗീത ലോകത്തു ശ്രദ്ധേയായ വിജയലക്ഷ്മി അടുത്തകാലത്ത് തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രിവീണ മീട്ടി ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു.

വിവരങ്ങള്‍: 0470111154, 0402677259, 0401684724.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക