Image

പാലാ രൂപതയില്‍ പ്രവാസി കാര്യാലയം തുറന്നു

Published on 11 March, 2017
പാലാ രൂപതയില്‍ പ്രവാസി കാര്യാലയം തുറന്നു
  പാലാ: പാലാ രൂപതയില്‍ പ്രവാസി കാര്യാലയം തുറന്നു. വിവിധ രാജ്യങ്ങളിലും വിഭിന്ന രൂപതകളിലുമായി ചിതറികിടക്കുന്ന സമുദായാംഗങ്ങളായ പ്രവാസികളുടെ വിവരശേഖരണവും വിഭവശേഷി വിനിയോഗവും പ്രവാസികാര്യാലയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. നാനാതുറകളില്‍ പ്രഗല്‍ഭരായ പ്രവാസികളെ കണ്ടെത്തി ആദരിക്കുന്നതിനും പ്രവാസിസമൂഹത്തെ സാധ്യതകള്‍ ഭാവി തലമുറയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും പ്രവാസികാര്യാലയം നേതൃത്വം കൊടുക്കും. 

ഇതിനായി രാമപുരം മാര്‍ അഗസ്തീനോസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് ആലഞ്ചേരിയെ പ്രവാസി കാര്യാലയത്തിന്റെ പ്രഥമ ഡയറക്ടറായും നിയമിച്ചു.

ഷാലോം പാസ്റ്റര്‍സെന്ററില്‍ നടന്ന സമ്മേളനത്തില്‍ മാര്‍ കല്ലറങ്ങാട്ട് പ്രവാസി കാര്യാലയം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ വേത്താനം, ഫാ.ജോസഫ് ആലഞ്ചേരില്‍, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ.സക്കറിയ വേങ്ങത്താനം, ഫാ.ജോയല്‍ പണ്ടാരപ്പറന്പില്‍, ഫാ.കുര്യക്കോസ് കാപ്പിലപ്പറന്പില്‍, ഫാ. ജോസഫ് മുകളേപ്പറന്പില്‍, ഫാ.ജോസഫ് കിഴക്കേക്കുറ്റ്, ഡാന്റീസ് കൂനാനിക്കല്‍, ആകാശ് തെങ്ങുംപള്ളില്‍, ജോമോന്‍ സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക