Image

മുസ് ലിം ലീഗ് സ്ഥാപകദിനം: ദുബായ് കെ എംസിസിയില്‍ ആവേശമായി

Published on 11 March, 2017
മുസ് ലിം ലീഗ് സ്ഥാപകദിനം: ദുബായ് കെ എംസിസിയില്‍ ആവേശമായി

      ദുബായ്: സമൂഹത്തിന്റെ അഭിമാനകരമായ നിലനില്പ് ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും അതിനു ശേഷം വരുന്നതാണ് അധികാരവും വികസന പ്രവര്‍ത്തനങ്ങളെന്നും വിദ്യാഭ്യാസ സാംസ്‌കാരിക സാന്പത്തിക രംഗത്തു മുന്നിട്ടു നിന്ന മറ്റു സംസ്ഥാനങ്ങളിലെ മുസ് ലിം സമുദായത്തിന് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കേരളം മാതൃകയാകേണ്ടിവന്നത് മുസ് ലിം ലീഗിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നടത്തിയ മുന്നേറ്റമാണെന്ന് ദുബായ് കെ എംസിസി നടത്തിയ മുസ് ലിം ലീഗ് സ്ഥാപകദിന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

ദുബായ് കെ എംസിസി സര്‍ഗധാര നേതൃത്വം നല്‍കിയ പരിപാടി കെ എംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഖാഇദേമില്ലത്തും സീതിസാഹിബും അടക്കമുള്ള നേതാക്കള്‍ ദീഘവീക്ഷണത്തോടെ മുന്നോട്ടു പോയതാണ് കേരളത്തിലെ മുസ് ലിം നവോത്ഥാനത്തിന് കാരണമായതെന്നും ബാഫഖി തങ്ങളും സിഎച്ചും, ശിഹാബ് തങ്ങളും ഇ അഹമ്മദ് സാഹിബും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്ത് പകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി കെ കഐ അസീസ് മുഖ്യാതിഥിയായിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി ഡോ. നാസര്‍ ആമുഖ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരചരിത്രങ്ങളും ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ പരിചയപ്പെടുത്തി കാദര്‍കുട്ടി നടുവണ്ണൂര്‍ മുസ് ലിം ലീഗ് ചരിത്രം അവതരിപ്പിച്ചു. ഇ സാദിഖലി പ്രഭാഷണം നടത്തി. ചടങ്ങില്‍ പ്രമുഖ കാഥികന്‍ സുബൈര്‍ തോട്ടിക്കലിന് സ്വീകരണം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് എം.എ. മുഹമ്മദ് കുഞ്ഞി, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാന്പി ഹസൈനാര്‍ തൊട്ടുംഭാഗം, ഇസ്മായില്‍ അരൂക്കുറ്റി, ആര്‍. ഷുക്കൂര്‍, ഇസ്മായില്‍ ഏറാമല, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട്, ഇബ്രാഹിം ഇരിട്ടി, മൂസ കോയന്പ്രം, റിയാസ് മാണൂര്‍, ടി.എം.എ സിദ്ദീഖ്, നിസാമുദ്ദീന്‍ കൊല്ലം അബ്ദുള്ളകുട്ടി ചേറ്റുവ, റിയാസ് കോട്ടക്കല്‍ ഇരിങ്ങല്‍, അഷ്‌റഫ് പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ഗധാരയുടെ കലാകാരന്മാര്‍ ചരിത്ര ഗാനങ്ങള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക