Image

പത്രോസ്സിന്റെവിലാപം അഥവാ വ്യാജപണ്ഡിതന്മാരും ഒരു കവിയും (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)

Published on 12 March, 2017
പത്രോസ്സിന്റെവിലാപം അഥവാ വ്യാജപണ്ഡിതന്മാരും ഒരു കവിയും (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)
(ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഏകദേശം ഇരുപത്തിരണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി കൈരളി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്) (മലയ പുലയനാ മാടത്തിന്‍ മുറ്റത്ത് ... എന്ന രീതിയില്‍ ചൊല്ലാം)

കലയെകൊലചെയ്തു കുഴി കുത്തിമൂടുന്ന
കാലന്മാര്‍ ചായക്കടയില്‍ കൂടി
ചായയടുപ്പുപോല്‍ അവരുടെയുള്ളിലും
അണയാത്ത അഗ്നി എരിഞ്ഞിരുന്നു
ആരിവന്‍! തന്നിഷ്ടക്കാരനീതാന്തോന്നി
അവനെനാമൊന്നായിട്ടാക്രമിക്കും

എന്തൊരു ചങ്കൂറ്റം, എന്തൊരുപ്രതിഭാനം
ഈ വിധം ഇവനങ്ങ് എഴുതീടുകില്‍
സൂത്രത്താല്‍ ഓട്ടയടച്ച് നാം നാട്ടാരെ
പറ്റിയ്ക്കും വേലവെളിയ്ക്ക് ചാടും
ചര്‍ച്ച തുടങ്ങീവിധത്തില്‍കൊലയാളി
കൂട്ടം- അക്ഷമരായ്, അസ്വസ്ഥരായ്

അവരിലസൂയകൊണ്ടെരിപൊരികൊള്ളുന്ന
അഴകപ്പന്‍ നാരീസ്വരത്തില്‍ചൊല്ലി
ഒന്ന് കുനിഞ്ഞെന്റെ കാലുനക്കീടാത്തോര്‍
ഓര്‍ക്കുക,അവരെ ഞാന്‍ സംഹരിക്കും

എന്നുമെന്‍തൃക്കാല്‍ക്കല്‍വന്ന് വണങ്ങണം
വാഴുന്നോരായെന്നെ കണികാണണം
അതുകേട്ട് ശിങ്കിടി പാടാന്‍ മടിച്ചൊരു
"കവിയെ' അതിയാന്‍പുറത്ത്തള്ളി
അര്‍ഹതക്കുപരിപദവിലഭിച്ചൊരു
കിഴവനും നാരീസ്വരത്തെ ചാരി
സഖ്യത്തിനേനകേടാകും അതുകണ്ട്
ഒരുവന്‍ അനുനയം ചൊല്ലിവേഗം

ആരേയും നിന്ദിക്കാന്‍ കൂട്ടുനില്‍ക്കേണ്ട നാം
സ്വന്തമായ് ചിന്തിക്കാന്‍ ആരംഭിക്കാം
പരദൂഷണവീരനാനിര്‍ദ്ദേശം പുഛിച്ച്
നാരീസ്വരത്തിലമര്‍ത്തിമൂളി
എങ്കിലും പൊതുനന്മലക്ഷ്യമാക്കുന്നവര്‍
അവരുടെ ആവശ്യം ഉന്നയിച്ചു

വിജ്ഞാനമുള്ളവര്‍ വിദ്യധനമുള്ളോര്‍*
ചപ്പും ചവറും തിരിച്ചറിയും
മുഖം മൂടിയിട്ട് നാം പറ്റിച്ച് നിര്‍ത്തുന്ന
പൊതുജനം അന്നേരം പ്രതികരിക്കും

ആരേയും കാലുപിടിക്കാതെനമ്മള്‍ക്ക്
വ്യക്തിത്വമുള്ളവരാകാം മേലില്‍
ശിങ്കിടിമാരെന്ന്‌നാട്ടുകാര്‍ പുഛിച്ച
പാവങ്ങള്‍ ശക്തന്മാരായിത്തീര്‍ന്നു
കൈകോര്‍ത്തുചേര്‍ന്നവര്‍ ഒന്നിച്ച് ചൊല്ലി-
യീനാരിസ്വരത്തെപുറത്താക്കുക

**********
*ഇന്നാണെങ്കില്‍ വിദ്യാധരന്‍ എന്നെഴുതുമായിരുന്നു.
Join WhatsApp News
Naradan 2017-03-13 06:58:41
only newyork, queens vallas may understand whom you mean and what you mean
why don't you give additional notes about what prompted to write it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക