Image

ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഹോളിവിലക്കേര്‍പ്പെടുത്തി ഹോസ്റ്റലുകള്‍

Published on 12 March, 2017
 ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക്‌  ഹോളിവിലക്കേര്‍പ്പെടുത്തി ഹോസ്റ്റലുകള്‍


ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ഹോളി ദിനത്തില്‍ ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങുന്നതിന്‌ വിലക്ക്‌. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌ ഹൗസ്‌ ഫോര്‍ വുമണ്‍(ഐ.എസ്‌.എച്ച്‌.ഡബ്ല്യു)യും മേഘ്‌ദൂത്‌ ഹോസ്റ്റല്‍ അധികൃതരുമാണ്‌ ഹോളി ദിനത്തില്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റലിന്‌ പുറത്തിറങ്ങുന്നതിന്‌ വിലക്കേര്‍പ്പെടുത്തിയത്‌.


വിദ്യാര്‍ത്ഥികളുടെ നന്മയ്‌ക്ക്‌ വേണ്ടിയാണ്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ്‌ ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്‌. എന്നാല്‍ ഏകപക്ഷീയമായ തീരുമാനമാണ്‌ ഹോസ്റ്റല്‍ അധികൃതര്‍ സ്വീകരിച്ചതെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി.

`മാര്‍ച്ച്‌ 12 രാത്രി ഒമ്പത്‌ മണി മുതല്‍ മാര്‍ച്ച്‌ 13ന്‌ വൈകീട്ട്‌ ആറ്‌ മണി വരെ താമസക്കാരും അതിഥികളും ഹോസ്റ്റല്‍ പരിസരം വിട്ട്‌ പോകുന്നതിനോ അകത്ത്‌ പ്രവേശിക്കുന്നതിനോ അധികാരമില്ല. 12നു രാത്രി വൈകി വരുന്നവരെ ഹോസ്റ്റലിനകത്ത്‌ പ്രവേശിപ്പിക്കില്ല. ഹോളി ആഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ ഹോസ്റ്റല്‍ പരിസരത്ത്‌ ആഘോഷിക്കണ'മെന്നാണ്‌ ഹോസ്റ്റലില്‍ പതിച്ച നോട്ടീസില്‍ പറയുന്നത്‌.


മേഘ്‌ദൂത്‌ ഹോസ്റ്റലിലെ നോട്ടീസില്‍ മാര്‍ച്ച്‌ 13ന്‌ രാവിലെ ആറ്‌ മുതല്‍ വൈകീട്ട്‌ അഞ്ചരവരെയാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഹോളി ആഘോഷങ്ങളുടെ പ്രധാന പാനീയമായ `താണ്ടൈ' എന്ന പേരില്‍ മയക്കുമരുന്നുകള്‍ ആരും കഴിക്കരുതെന്നും നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക