ദില്ലി: നാല്
സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍
സാധിച്ചതോടെ കേന്ദ്ര സര്‍ക്കാരില്‍ അഴിച്ചു പണിക്ക് സാധ്യതയൊരുങ്ങുന്നു. ഈ അഴിച്ചു
പണിയില്‍ കേരളത്തിനും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് സൂചനകള്‍.
കേരളത്തില്‍
നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക് ഒരാളെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന
വിവരങ്ങള്‍. കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍
കുമ്മനം രാജശേഖരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഗോവ മുഖ്യമന്ത്രിയാകാന്‍
മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതോടെയാണ് കേന്ദ്ര മന്ത്രിസഭയിലെ
അഴിച്ചു പണിയുടെ സാധ്യതകളെ കുറിച്ച് വിവരങ്ങള്‍ ലിഭിച്ചത്.