Image

'ഗോവയില്‍ ബിജെപി കളളപ്പണമൊഴുക്കി സര്‍ക്കാര്‍ ഉണ്ടാക്കുന്നു'; വി.ടി ബല്‍റാം

Published on 13 March, 2017
'ഗോവയില്‍ ബിജെപി കളളപ്പണമൊഴുക്കി സര്‍ക്കാര്‍ ഉണ്ടാക്കുന്നു'; വി.ടി ബല്‍റാം

ഗോവയില്‍ ജനവിധി എതിരായിട്ടും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന്‌ വി.ടി ബല്‍റാം. കള്ളപ്പണം ഒഴുക്കിയാണ്‌ ബിജെപി സര്‍ക്കാരുണ്ടാക്കുന്നതെന്നും വി.ടി ബല്‍റാം ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ ആരോപിച്ചു. ഗോവയിലെ ഇത്തവണത്തെ ജനവിധി ബിജെപിക്ക്‌ എതിരെയാണ്‌. 

അവരുടെ നിലവിലെ മുഖ്യമന്ത്രിയെവരെ ജനം തോല്‍പ്പിച്ചു. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച്‌ സമ്മര്‍ദ്ദം ചെലുത്തിയും കോടികള്‍ കള്ളപ്പണമൊഴുക്കിയും കുതിരക്കച്ചവടത്തിലൂടെ ബിജെപി അവിടെ സര്‍ക്കാരുണ്ടാക്കുന്നു എന്നത്‌ ജനങ്ങളെ വെല്ലുവിളിക്കലാണെന്നും ബല്‍റാം പറയുന്നു.

ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെയാണ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറുന്നത്‌. ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്‌ വൈകരുതെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ്‌ നാളെ വൈകിട്ട്‌ തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനമുണ്ടായത്‌.

 രണ്ടാം സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പില്‍ പിന്തള്ളപ്പെട്ടിട്ടും മറ്റ്‌ ചെറുപാര്‍ട്ടികളെ സ്വാധീനിച്ചാണ്‌ ഗോവയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക