Image

യു.പി ഫലവും കുറെ വല്ലാത്ത തോന്നലുകളും

അനില്‍ പെണ്ണുക്കര Published on 13 March, 2017
യു.പി ഫലവും കുറെ വല്ലാത്ത തോന്നലുകളും
യൂ.പി തിരഞ്ഞെടുപ്പിനുമുമ്പ് കുറെആഴ്ചകളായി ചാനലില്‍ വന്നിരുന്ന് ചര്‍ച്ചചെയ്തവരുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും ചാനലുകാര്‍ പുനസംപ്രേക്ഷണം ചെയ്തു കാണിക്കണം. രാഷ്ടീയകാരര്യാവലോകനങ്ങളില്‍ നിഷ്ണാദന്മാരെ ഒന്നു ശരിക്കു കാണാനാണ്. തൊഴുത് ആദരിക്കാനാണ്. ഒപ്പം പ്രശാന്ത് രഘുവംശത്തിന്റെ മുന്‍ക്കൂട്ടലും വിലയിരുത്തലുകളുംകൂടി വേണം.
എന്തെല്ലാമാണ് അന്തിമയങ്ങുന്നനേരംമുതല്‍ വന്നിരുന്ന പരഞ്ഞിരുന്നത്. യൂ.പിയില്‍ അഖിലേഷ് തീര്‍ത്ത സമത്വസുന്ദരരാജ്യം, മതേതര രാജ്യം, വികസനംകൊണ്ടു പൊറുതിമുട്ടുന്ന ദളിത്പിന്നാക്കരുടെ സമൃദ്ധിയിലുള്ളമടുപ്പ് എല്ലാംകൂടി ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണെന്നാണ്. യുപി എവിടെയാണെന്നുപോലും അറിയാത്ത, കണ്ടിട്ടുപോലുമില്ലാത്ത കിണറ്റിലെ തവളകള്‍ വിളിച്ചുകൂവിയിരുന്നത്.

കോണ്‍ഗ്രസ്സിന്റെ കരുത്തായി ഇതാ പ്രിയങ്ക എത്തിയിരിക്കുന്നു എന്ന് മനോരമ. ഇന്ദിരാഗാന്ധി മുഖഛായയാണ് പ്രിയങ്കയ്ക്ക്. അതുകൊണ്ട് രാജ്യഭരിക്കാന്‍ ഇനി യോഗ്യ അവരാണെന്നുകൂടി കാച്ചി പല ലേഖനത്തില്‍. രാഹുലിന് മഹാത്മാഗാന്ധിയുടെ ഛായ. സോണിയാഗാന്ധിയ്ക്ക് ഛായ പറയാന്‍ പറ്റാത്തതുകൊണ്ട് മതേതരനിഷ്‌കളങ്ക ഛായും നല്കി പഹയന്മാര്‍.
രാഹുല്‍ എന്ന മഹാരാഷ്ടീയതന്ത്രജ്ഞനും അഖിലേഷ് എന്ന അതിമഹാനായരാഷ്ടീയതന്ത്രജ്ഞനും കൂടി യൂ.പിയില്‍ വഴിനീളെ നടന്ന് വോട്ടായവോട്ടെല്ലാം വാരിക്കൂട്ടുന്ന ഇന്ദ്രജാലത്തെപ്പറ്റി പത്രങ്ങളിലും
ചാനലുകളിലും കണ്ട് കേരളത്തിലെ ഇടതന്മാരും വലതന്മാരും ചര്‍ച്ചകളില്‍ തകര്‍ത്തുവാരുന്നത് കണ്ട് ഒത്തിരി മോഹിച്ചുപോയി. ചാനല്‍ റേറ്റ് കൂട്ടാന്‍ മിടുക്കന്മാര്‍ കെണിയുമായി വന്നിരുന്നു ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ ഫോട്ടോ വരുന്നതും അതുവഴി ജനീകയനാകുന്നതും രാഷ്ട്രീയത്തിലുള്ള
വ്യക്തിപരമായ വളര്‍ച്ചയും ലാക്കാക്കി ഒത്തിരിപേര്‍ വന്നു.

ഇപ്പോള്‍ ഒരുവന്‍ നേതാവായി വളരുന്നത് ചാനലുകളില്‍ വന്ന് ആളായാണല്ലോ. പണ്ടൊക്കെ സമരവും മര്‍ദ്ദനവും കാരാഗ്രഹവാസവും ജനകീയപ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്കിയുമായിരുന്നു. എപ്പോഴും ലൈവായി ചാനല്‍ജാലകത്തിലുണ്ടായാല്‍ ഒരാള്‍ പബ്ലിക് ഫിഗാറാകും. ജി. ശങ്കരപ്പിള്ളയുടെ ഒരു കവിതാശകലം ഓര്‍ത്തുപോകുന്നു. 'ആളുകള്‍ കണ്ടുകണ്ടാണു സാര്‍, കടല്‍ കടലാകുന്നത്!' ഫോട്ടോ രാഷ്ടീയത്തിലും പൊതുരംഗത്തും കുറച്ചൊന്നുമല്ല സ്വാധീനമുണ്ടാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ വ്യത്യസ്തമായ പോസുകളിലുള്ള ഫോട്ടോകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

ഉത്തരപ്രദേശിലേയും മറ്റും വരാന്‍പോകുന്ന തിരഞ്ഞെടുപ്പ്ഫലം നമ്മുടെ ഓഹരിവിപണിയില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയായായിരുന്നു. അവിടെ വില്പനയില്‍ ഇറക്കങ്ങള്‍ കാണുന്നു. ബിജെപി തകര്‍ന്നാല്‍ മുതലാളിമാരുടെ കണക്കുക്കൂട്ടലും തകരുമത്രേ. രാജ്യം ഇനി ആരുടെ കൈയിലേക്കാണ് പോകുന്നത് എന്ന് കണക്കുക്കുട്ടി ഇരുന്നവര്‍ ഒരുപാടുപേരുണ്ട്.. ഇടതുപക്ഷം തങ്ങള്‍ക്ക് ആവാത്തത് കോണ്‍ഗ്രസിലൂടേയും അഖിലേഷിലൂടേയും നിതീഷിലൂടേയുമൊക്കെ സാഷ്‌കരിച്ചുകണ്ട് ഊറ്റംകൊള്ളാന്‍ ഇരിക്കുകയായിരുന്നു. അഖിലേഷിനേയും രാഹുലിനേയും സഖാക്കകന്മാരായി പ്രഖ്യാപിച്ചിരുന്നല്ലോ. ഇനി അതുവഴി ഉള്‍കുളിരണിയാന്‍ കാത്തിരുന്നു.

യൂ.പിയിലാകട്ടെ അഖിലേഷ്മുഖ്യന്‍ ഔറംഗസീബ് ഈഗോയിലൂടെ അച്ഛനു കുതുകാലിട്ടു
പാര്‍ട്ടി കൈക്കലാക്കി. മിടുക്കുനു കൂട്ടിനായി കൊച്ചച്ഛനും. പക്ഷേ യൂ.പിയെ സ്വര്‍ഗ്ഗമാക്കിയ അഖിലിനു തനിച്ചു മത്സരിക്കാന്‍ മുട്ടിടിച്ചു. കൂട്ടിനു വിളിച്ചത് ഒരു സിംഹത്തെ. രാഹുല്‍ എന്ന രാഷ്ടീയ വൈവഭത്തെ. കോണ്‍ഗ്രസ്സ് ശക്തിയെ. തന്റെ ഭരണത്തിന്റെപേരില്‍ ആരും തനിക്കു
വോട്ടുതരില്ലെന്ന് ആ മകന് അറിയാമായിരുന്നു. അതുകൊണ്ട് ഭരണംകൊണ്ടു കിട്ടിയ
ജനനീരസത്തെ നേരിടാന്‍ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസുകാരെകൂടെ കൂടെക്കൂട്ടിയത്. അപ്പോള്‍ നീരസവും കോണ്‍ഗ്രസ് വഴി ജനത്തിന്റെ അനുഭാവവും ചേര്‍ത്ത് ഒരു 202 ബി പ്ലസ് വാങ്ങി അച്ഛനെകൊണ്ടു ഒപ്പ് ഇടുവിക്കാമെന്ന് പാവം വിചാരിച്ചു പോയി.

രാഹുല്‍കോണ്‍ഗ്രസ് മറ്റൊന്നാണ് ആഗ്രഹിച്ചത്. അഖിലിന്റെ ഭരണത്തിന്റെ പോരായ്മയും അസംതൃപ്തിയും മുതലാക്കാന്‍ ഒന്നുചെയ്യാതെ ഉറങ്ങി നിരാശരായി ഇരുന്ന അവര്‍ മേലനങ്ങാതെ ഒന്നു പൂഷിണക്കാമെന്നും കരുതി. അഖിലിന്റെ തോളിലിരുന്നുകൊണ്ടു ഡല്‍ഹിയിലേക്കു കൈനീട്ടാം, നിയമസഭയില്‍ എംഎല്‍എമാരെ നേടാം, മന്ത്രിമാരെ നേടാം എന്നൊക്കെ. പക്ഷേ രാണ്ടാള്‍ക്കും യൂ.പിക്കാര്‍ പിടികൊടുത്തില്ല. നോട്ടു ക്യൂവില്‍ പങ്കെടുത്തവനു പെഷന്‍ നല്കിയാല്‍
ജനകീയനാകുമെന്ന് പിതൃദ്രോഹിയായ മകന്‍ വിചാരിച്ചു പോയി. പാര്‍ട്ടി അദ്ധ്യക്ഷനായി യൂ.പി മുഖ്യനായി അടുത്ത പൊതുതിരഞ്ഞെടുപ്പുഫലം കലങ്ങുമെങ്കില്‍ ആ കലക്കത്തില്‍ മീനെപിടിച്ച് ഇടതന്മാരുടേയും വലതന്മാരുടേയും അനുഹ്രഹത്താല്‍, അച്ഛനു ആകാതെപോയ പ്രധാനമന്ത്രിപദം
കൈക്കലാക്കാമെന്നും അഖില്‍ ആശിച്ചു. രാഹുലും അഖിലും ഒന്നിച്ചു മഞ്ചും തിന്ന് അതിലെല്ലാം അലിഞ്ഞങ്ങനെ റോഡിലൂടെ നടന്നു.

അഖിലിന്റെ മനസ്സിലെ 2019ലെ പ്രാധാനമന്ത്രി സത്യപ്രതിജ്ഞവാചകം മുഴങ്ങുകയായിരുന്നു 'അഖിലേഷ് യാദവെന്ന ഞാന്‍...' രാഹുലും അതുതന്നെ കാണുകയായിരുന്നു 'രാഹുല്‍ഗാന്ധി എന്ന ഞാന്‍...' പക്ഷേ  രണ്ടാളും ഒന്നറിഞ്ഞില്ല അപ്പുറത്ത് ചായക്കാരന്‍ ജനങ്ങള്‍ക്കു നല്ല ചായ
ഇട്ടുകൊടുത്ത് ചുറ്റിതിരിയുന്നത്. പിള്ളാര് പീപ്പിയും മഞ്ചും തിന്നുനടന്നപ്പോള്‍ കാണര്‍വര് വേണ്ടത് വേണ്ടതുപോലെ ചെയ്തുകൊണ്ടിരുന്നു. അഖിലേഷും രാഹുലും പ്രസംഗിച്ചു. കൊള്ളാം. പക്ഷേ അഖിലിന്റെ അച്ഛന്‍ ചാരുകസേരയില്‍ കിടന്ന് ശപിച്ചോ അനുഗ്രഹിച്ചോ എന്നറിയില്ല.

പാര്‍ട്ടിയെ മകനെ ഏല്പിക്കാനുള്ള നാടകമായിരുന്നു യൂപി നടന്നത് എന്ന് പറയുന്നവരും ഉണ്ട്. ചക്കാട്ടി എണ്ണവരുമ്പോള്‍ ചക്കാലനായരും പെണ്ണുമ്പിള്ളയും തമ്മിലുള്ള അടി! ഹൈടെക്കു മകന്‍ ജയിച്ചു. അച്ഛന്‍ കരഞ്ഞു. ഒക്കെ വോട്ടാണ്. പണ്ട് അച്ഛനെ പിടിച്ച ജയിലിട്ടു രാജ്യം കൈക്കലാക്കിയ ഔറംസുസീബിന്റെ പ്രേതം അകിലേഷില്‍ കൂടിയതായി എതിരാളികള്‍ പറഞ്ഞു. അതുകേട്ട
പിതാക്കന്മാരും അമ്മമാരും മകന്റെ നിന്ദയ്‌ക്കെതിരെ തീരുമാനം എടുത്തിരുന്നിരിക്കണം.

അഖിലേഷ്‌യാദവന്‍ സാംബയാദവനായെന്നുകൂടി വേണം പറയാന്‍. പ്രിയങ്കയേയുടെ വരുത്തന്‍ പരാമര്‍ശം അഖിലിന്റെ പിതൃഹത്യാതുല്യമായ പ്രവര്‍ത്തനവും രാഹുലിന്റെ അറിവില്ലായ്മയും ആത്മാര്‍ത്ഥരാഹിത്യവും 325 എന്ന മഹാസംഖ്യയായി ബിജെപിയ്ക്കു കീരീടം നേടികൊടുത്തു.
സ്വന്തംകാര്യം നോക്കുന്നതില്‍ ഏറെനേരം ചെലവിടുകയും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പെന്‍ഷനും പ്രസംഗവുമായി വഴിനീളെ നടക്കുന്നവരെയും എക്കാലവും ജനത സ്വീകരിച്ചെന്നു വരില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക