Image

പ്രവാസികള്‍ക്ക് ശുഭ വാര്‍ത്ത - ഇന്ത്യയില്‍ പണം പിന്‍വലിക്കാന്‍ ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു

ജോര്‍ജ് ജോണ്‍ Published on 13 March, 2017
പ്രവാസികള്‍ക്ക് ശുഭ വാര്‍ത്ത - ഇന്ത്യയില്‍ പണം പിന്‍വലിക്കാന്‍ ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു
ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ: ഇന്ത്യയില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കലിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചു. ഇന്ന് മുതല്‍ പരിധിയില്ലാതെ പണം പിന്‍വലിക്കാം. നാലുമാസം നീണ്ടുനിന്ന നിയന്ത്രണങ്ങളാണ് ഇന്നുമുതല്‍ ഇല്ലാതാകുന്നത്.

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും ഇന്നുമുതല്‍ പഴയപടി പണം പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. ഓരോ ബാങ്കിലും കറന്‍സിയുടെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും ബാങ്കുകളുടെ നിയന്ത്രണം.

2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്തെ 500, 1000 രൂപാനോട്ടുകള് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് പലഘട്ടങ്ങളിലായി ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. ഫെബ്രുവരി 24 ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ല്‍ നിന്ന് 50,000 ആയി ഉയര്‍ത്തി.  എടിഎമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്കുള്ള നിയന്ത്രണവും കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര് ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കി. ഇത് പ്രവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും അനുഹ്രപ്രദമാണ്.


പ്രവാസികള്‍ക്ക് ശുഭ വാര്‍ത്ത - ഇന്ത്യയില്‍ പണം പിന്‍വലിക്കാന്‍ ഉണ്ടായിരുന്ന നിയന്ത്രണം അവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക