Image

ശശികലയുടെ മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ജയലളിതയുടെ അനന്തരവള്‍ ദീപ

Published on 13 March, 2017
ശശികലയുടെ മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി  ജയലളിതയുടെ അനന്തരവള്‍ ദീപ


ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ ഏപ്രില്‍ 12ന്‌ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന്‌ പറഞ്ഞതോടെ ശശികലയുടെ മന്നാര്‍ഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ദീപ ജയകുമാര്‍. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന്‌ അനന്തരവള്‍ ദീപ ജയകുമാര്‍ പ്രഖ്യാപിച്ചിരുന്നു.

 അണ്ണാഡിഎംകെ കയ്യടക്കിയ ശശികലയും അവരുടെ ബന്ധുക്കളായ മന്നാര്‍ഗുഡി മാഫിയയും ഇതിന്‌ പിന്നാലെ ഭീഷണിപ്പെടുത്തുന്നതായാണ്‌ ദീപയുടെ ആരോപണം.
ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന്‌ പറഞ്ഞത്‌ മുതല്‍ ശശികല ക്യാമ്പില്‍ നിന്ന്‌ ഭീഷണിയുണ്ടാവുന്നുണ്ട്‌.

ജയലളിത വിജയിച്ചു കയറിയ ആര്‍കെ നഗര്‍ മണ്ഡലം അവരുടെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ റിട്ടേണിങ്‌ ഓഫീസര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ ചുമതലകള്‍ നല്‍കുകയും ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകും ചെയ്‌തു.

അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ഇരുമ്പഴിക്കുള്ളില്‍ ആയില്ലായിരുന്നെങ്കില്‍ ശശികല മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്ന മണ്ഡലമായിരുന്നു ഇത്‌. 

ആര്‍കെ നഗറില്‍ വിജയിച്ച്‌ മുഖ്യമന്ത്രി കസേരയില്‍ ഉറച്ചിരിക്കാമെന്നായിരുന്നു ചിന്നമ്മ കരുതിയതും കരുനീക്കം നടത്തിയതും. എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയാവുകയായിരുന്നു.

ജയലളിതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഫെബ്രുവരിയിലാണ്‌ ആര്‍കെ നഗറില്‍ മല്‍സരിക്കുമെന്ന്‌ ദീപ വ്യക്തമാക്കിയത്‌. ഇതിന്‌ പിന്നാലെ എംജിആര്‍ അമ്മ ദീപ ഫൗണ്ടേഷന്‍ എന്ന രാഷ്ട്രീയവേദിയും ദീപ രൂപീകരിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക