Image

Muzik247 'ഡ്രൈ'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 13 March, 2017
Muzik247 'ഡ്രൈ'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'ഡ്രൈ' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും എം ടി വിക്രാന്ത്‌ ഈണം പകര്‍ന്നിരിക്കുന്നു.

 ആദ്യത്തെ ഗാനം `എങ്ങാനും` ആലപിച്ചിട്ടുള്ളത്‌ അരിസ്റ്റോ സുരേഷ്‌ ആണ്‌. വി എസ്‌ സത്യന്റെതാണ്‌ വരികള്‍. പി ടി ഇളയപാടം രചിച്ച `എല്ലാം മറന്നീടാം` എന്ന ഗാനമാണ്‌ രണ്ടാമത്തേത്‌. ആലാപനം ജോജോ കൊങ്കമല.

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=eE75_4V6Q6I

വിശാഖ്‌ പുന്ന കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡ്രൈ'യില്‍ റോഷന്‍ മാത്യൂസ്‌, നവാസ്‌, വിപിഷ്‌ കുമാര്‍, സുല്‍ഫീക്കര്‍, ക്രിസ്‌ ലോയ്‌ഡ്‌ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം ഷിനോസും ചിത്രസംയോജനം അഖില്‍ ഏലിയാസുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

പശ്ചാത്തല സംഗീതം മിക്കു കാവിലിന്റേതാണ്‌. നിറൂപ്‌ ഗുപ്‌തയാണ്‌ ടൂറിംഗ്‌ സിനിമാസ്‌ (Touring Cinemas)ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മാര്‍ച്ച്‌ 17ന്‌ 'ഡ്രൈ' പ്രദര്‍ശനത്തിനെത്തും.


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക