Image

മലയാളഗാനം റഹ്മാന്‍ കോപ്പിയടിച്ചു?

Published on 13 March, 2017
മലയാളഗാനം റഹ്മാന്‍ കോപ്പിയടിച്ചു?


കഴിഞ്ഞ ദിവസം വെളിയില്‍വന്ന ‘കാട്ര് വെളിയിടൈയിലെ’ ഗാനങ്ങളിലൊന്നിനേപ്പറ്റി കുറച്ച് മോശമായ ഒരു ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.‘സരട്ട് വണ്ടിയില’ എന്നുതുടങ്ങുന്ന ഗാനം കോപ്പിയടിയാണെന്നാണ് ആരോപണം. നാല് വര്‍ഷം മുമ്പിറങ്ങിയ ബ്രേക്കിംഗ് ന്യൂസ് എന്ന മലയാള സിനിമയിലെ ഒരു ഗാനവുമായാണ് റഹ്മാന്റെ ഗാനത്തിന് സാമ്യമുള്ളത്.

ചിത്രത്തിലെ ‘തന്നക്കും താരോ’ എന്ന മോഹന്‍ സിത്താര സംഗീതം നല്‍കിയ നാടന്‍ പാട്ടിലാണ് റഹ്മാന്‍ ‘പൊക്കി’ എന്നുതോന്നിക്കുന്ന രീതിയിലുള്ള ഭാഗങ്ങളുള്ളത്. ഒറ്റക്കേള്‍പ്പിന് സംഗതി സത്യമാണെന്ന് തോന്നുകയും ചെയ്യും. പാട്ടിന് സാമ്യമുണ്ടോ എന്നുള്ള ചോദ്യത്തിനുമപ്പുറം റഹ്മാന്‍ ഇങ്ങനെ ചെയ്യുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ചില മലയാളം സംഗീത സംവിധായകരാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ ‘പോടാ ഉവ്വേ’ എന്ന് പറഞ്ഞ് ഇതുവല്ലോം ഒരു വാര്‍ത്തയാണോ എന്ന് തിരിച്ചു ചോദിക്കാമായിരുന്നു, ഇത് റഹ്മാനായിപ്പോയില്ലേ എന്നാണ് സൈബര്‍ലോകത്തിന്റെ അടക്കംപറച്ചില്‍. റഹ്മാന്‍ ഇങ്ങനെ ചെയ്യുമോ എന്ന ചോദ്യത്തിന് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ എന്നാണ് ചില ‘റഹ്മാന്‍ മാനിയാക്കുകളുടെ’ അഭിപ്രായവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക