Image

ദി ഗ്രേറ്റ് ഫാദര്‍’ ഫാന്‍സ് ഷോ 31ന്

Published on 13 March, 2017
ദി ഗ്രേറ്റ് ഫാദര്‍’ ഫാന്‍സ് ഷോ 31ന്

      കാന്‍ബറ: ഓസ്‌ട്രേലിയയില്‍ മലയാള സിനിമ റിലീസിംഗിനോടനുബന്ധിച്ചു ഫാന്‍സ് ഷോ അരങ്ങേറുന്നു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാര്‍ച്ച് 31ന് (വെള്ളി) കാന്‍ബറ, സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് ഫാന്‍സ് ഷോ അരങ്ങേറുക. 

ആദ്യമായാണ് ഒരു മലയാള സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്‌ട്രേലിയയിലും റിലീസ് ആവുന്നത്. 30ന് കേരളത്തില്‍ റിലീസ് ആവുന്ന സിനിമ 31ന് ഓസ്‌ട്രേലിയന്‍ തീയേറ്ററുകളില്‍ എത്തും. മറ്റു ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്‌പോള്‍ തന്നെ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശനത്തിന് എത്തുമെങ്കിലും മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുക ആഴ്ചകള്‍ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തെ വിപുലമായ ഫാന്‍സ് ഷോയിലൂടെ വരവേല്‍ക്കുവാന്‍ സിനിമ ആസ്വാദകര്‍ ഒരുങ്ങുന്നത്.

പോപ്‌കോണ്‍ എന്റര്‍ടൈയിന്‍മെന്റ് ഓസ്‌ട്രേലിയ, ഐഒസി ഇവന്റ്‌സ്, ഫ്രണ്ട് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മാസ് മെല്‍ബണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഓസ്‌ട്രേലിയയില്‍ സിനിമ റിലീസ് ചെയ്യുന്നത്. കൂടുതല്‍ മലയാള സിനിമകള്‍ റിലീസ് ദിവസങ്ങളില്‍ തന്നെ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതിന് പ്രചോദനമേകുന്നതിനും മലയാള സിനിമ ആസ്വാദകരുടെ സിനിമയോടുള്ള അഭിനിവേശം വളര്‍ത്തുന്നതിനുമാണ് ഇത്തരത്തിലൊരു ഫാന്‍സ് ഷോ ഓസ്‌ട്രേലിയയില്‍ നടത്തുന്നതെന്ന് പോപ്‌കോണ്‍ എന്റര്‍ടൈന്‍മെന്റ് ഓസ്‌ട്രേലിയ വക്താവ് പറഞ്ഞു. 

വിവരങ്ങള്‍ക്ക്: റ്റിബിന്‍ വടക്കേല്‍ (കാന്‍ബറ) 0469904019, സുമേഷ് (സിഡ്‌നി) 0425219430, ആനന്ദ് (മെല്‍ബണ്‍) 0433911666, എബി (മെല്‍ബണ്‍) 0469802054.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക