Image

ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണം: എം. സ്വരാജ് മുഖ്യാതിഥി

Published on 13 March, 2017
ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് അനുസ്മരണം: എം. സ്വരാജ് മുഖ്യാതിഥി


      കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്തിന്റെ നേതൃത്വത്തില്‍ അന്തരിച്ച ജനനായകരായ ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരെ അനുസ്മരിക്കുന്ന സമ്മേളനത്തില്‍ എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ എം. സ്വരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.

മാര്‍ച്ച് 17 നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ന്ധവര്‍ത്തമാനകാല ഇന്ത്യ, സമകാലിക കേരളം’ എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന സെമിനാറില്‍ എം. സ്വരാജ് മുഖ്യ പ്രഭാഷണം നടത്തും. തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്ത സംഘടനാ പ്രതിനിധികളും പ്രസ്തുത പരിപാടിയില്‍ സംസാരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് കുവൈത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് 99122984, 55464559, 24317875, 22393053 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് താഴെ പറയുന്ന നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അബാസിയ: 60383336, ഫഹാഹീല്‍: 66018867, സാല്‍മിയ: 55484818, അബു ഹലീഫ: 66097405.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക